
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയും, വൈസ്രോയി കൗൺസിലിലെ ഏക ഇന്ത്യക്കാരനുമായിരുന്ന ചേറ്റൂർ ശങ്കരൻ നായരുടെ ജീവചരിത്രം പറയുന്ന ബോളിവുഡ് ചിത്രം 2025 മാർച്ച് 14 ന് തിയേറ്രറിൽ. അക്ഷയ് കുമാർ ശങ്കരൻ നായരായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഉടൻ ഉണ്ടാകും.
മാധവനും അനന്യ പാണ്ഡേയുമാണ് മറ്റ് പ്രധാന താരങ്ങൾ.നവാഗതനായ കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്യുന്ന ചിത്രം യഥാർത്ഥ സംഭവങ്ങൾക്കൊപ്പം ശങ്കരൻ നായരുടെ ചെരുമകനും സാഹിത്യകാരനുമായ രഘു പാലാട്ടും ഭാര്യ പുഷ്പ പാലാട്ടും ചേർന്നെഴുതിയ ദി കേസ് ദാസ് ഷൂക്ക് ദി എംപയർ എന്ന പുസ്കത്തിൽ നിന്ന് പ്രചോദനമുൾക്കൊള്ളുന്നതാണ് സിനിമ.ധർമ്മ പ്രൊഡക്ഷൻസ്, ലിയോ മീഡിയ കളക്ടീവും, കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയുമായി സഹകരിച്ച് നിർമിക്കുന്ന ചിത്രത്തിന് കരൺ ജോഹർ, അപൂർവ മേത്ത, ആനന്ദ് തിവാരി എന്നിവരാണ് നിർമാതാക്കൾ. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |