
മകൾ അലംകൃതയുടെ പത്താംജന്മദിനത്തിൽ ആശംസ നേർന്ന് പൃഥ്വിരാജും സുപ്രിയയും.പൃഥ്വിയും സുപ്രിയയും പങ്കുവച്ച ചിത്രങ്ങളും ആശംസ കുറിപ്പും സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടുന്നു. മകളെക്കുറിച്ച് അഭിമാനിക്കുന്നു എന്നാണ് പൃഥ്വിരാജും സുപ്രിയയും കുറിച്ചത്. ജന്മദിനാശംസകൾ. സൺഷൈൻ. 10 വർഷം മാത്രം. ഒരു കുടുംബം എന്ന നിലയിൽ ഞങ്ങൾക്കായി നീ ഇതിനകം തന്നെ നിരവധി കാര്യങ്ങളിൽ വഴി കാണിക്കുന്നു. മമ്മയും ദാദയും നിന്നെ ഒാർത്ത് വളരെ അഭിമാനിക്കുന്നു. ദാദയുടെ എക്കാലത്തെയും മികച്ച ബോക്സ് ബസ്റ്ററായി നീയെന്നേക്കും നിലനിൽക്കും. പൃഥ്വിരാജിന്റെ വാക്കുകൾ.ആലി എന്നാണ് മകളെ പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്. ആരാധകർ അത് ലോപിച്ച് അല്ലി എന്നും. അല്ലിയുടെ പിറന്നാളിന് മാത്രമേ പൃഥ്വിയും സുപ്രിയയും മകളുടെ മുഖം വ്യക്തമാവുന്ന ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |