SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.11 PM IST

പ്രണയം വെളിപ്പെടുത്തി അനാർക്കലി മരിക്കാർ

ss

തന്റെ പ്രണയം ഇതാദ്യമായി വെളിപ്പെടുത്തി യുവതാരങ്ങളിൽ ശ്രദ്ധേയയായ നടി അനാർക്കലി മരിക്കാർ. കാക്കി സർക്കസ് എന്ന വെബ് സീരിസിന്റെ സംവിധായകൻ അമീൻ ബാരിഫ് ആണ് അനാർക്കലിയുടെ പങ്കാളി. തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അഭിമാനകരവുമായ ഒരു നിമിഷം സമൂഹമാദ്ധ്യമത്തിലൂടെയാണ് അനാർക്കലി ആരാധകരെ അറിയിച്ചത്.

''ഇന്ന് എനിക്ക് വളരെ വികാര നിർഭരമായ ഒരു ദിവസം തന്നെയാണ്. എനിക്ക് ചെറിയ പരിഭ്രമവും അതേസമയം വലിയ അഭിമാനവും ആവേശവുമുണ്ട്. എന്റെ പങ്കാളി അമീൻ ബാരിഫ് ഒരു സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. അദ്ദേഹത്തിന്റെ ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. ഇതിലെ ഒരു പാട്ട് ഞാൻ പാടിയിട്ടുണ്ട്. കൂടാതെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ച ഗൗതമി നായർക്കുവേണ്ടി ഡബ്ബ് ചെയ്യാനും എനിക്ക് സാധിച്ചു. ഞങ്ങൾ മികച്ച രീതിയിൽ തന്നെ ഇത് ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കുന്നു. കാക്കി സർക്കസ് ഇപ്പോൾ സീ ഫൈവിൽ കാണാം.'' അനാർക്കലി കുറിച്ചു.

2016ൽ വിനീത് ശ്രീനിവാസൻ നിർമ്മിച്ച ആനന്ദം എന്ന ചിത്രത്തിലൂടെയാണ് അനാർക്കലിയുടെ അഭിനയ അരങ്ങേറ്റം. വിമാനം, മന്ദാരം, മാർക്കോണി മത്തായി, ഉയരെ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. മന്ദാകിനി, ഗഗനചാരി, ഇൻസെന്റ് എന്നീ ചിത്രങ്ങളിൽ നായികയായി അനാർക്കലി ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ANARKALI, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY