SignIn
Kerala Kaumudi Online
Saturday, 22 August 2026 12.13 AM IST

‘എന്നെ എല്ലാ തരത്തിലും സംരക്ഷിച്ചു,​ അനശ്വരയുടെ സഹോദരി എന്നറിയപ്പെടുന്നതിൽ സന്തോഷം',​ വൈകാരിക വീഡിയോയുമായി ഐശ്വര്യ രാജൻ

anaswara-rajan-aiswarya-
നടി അനശ്വര രാജനും സഹോദരി ഐശ്വര്യ രാജനും ചിത്രം: ഇൻസ്റ്റഗ്രാം

നടി അനശ്വര രാജനെക്കുറിച്ച് വൈകാരിക വീഡിയോ പങ്കുവച്ച് സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്ററായ സഹോദരി ഐശ്വര്യ രാജൻ. അനശ്വരയുടെ സഹോദരി എന്നറിയപ്പെടുന്നതിൽ തനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ലെന്നും മറിച്ച് അത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും ഐശ്വര്യ പറഞ്ഞു. ഓസ്‌ട്രേലിയയിലെ ഒരു ബീച്ചിൽ വച്ചാണ് ഐശ്വര്യ ഇൻസ്റ്റഗ്രാമിലൂടെ വീഡിയോ പങ്കുവച്ചത്. ഇക്കാര്യം പറയാൻ അനുയോജ്യമായ സ്ഥലം തേടി ഏറെ നടന്നെന്നും ഒടുവിൽ ഈ ബീച്ച് തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു.

അനശ്വര തന്റെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ ഇന്ന് തനിക്ക് ഇക്കാര്യങ്ങൾ പറയാൻ പോലും കഴിയുമായിരുന്നില്ലെന്ന് ഐശ്വര്യ പറഞ്ഞു. ജീവിതത്തിൽ പല ഘട്ടങ്ങളിലും തന്നെ സംരക്ഷിച്ചയാളാണ് അനശ്വരയെന്നും സഹോദരിയുടെ പേരിനൊപ്പം അറിയപ്പെടുന്നതിൽ അഭിമാനമുണ്ടെന്നും അവർ വ്യക്തമാക്കി.

'അനശ്വര രാജന്റെ ചേച്ചിയല്ലേ എന്ന് പലരും ചോദിച്ചിട്ടുണ്ട്. ആ വിശേഷണം ഞാൻ സന്തോഷത്തോടെയാണ് കൊണ്ടുനടക്കുന്നത്. എനിക്ക് അതിൽ യാതൊരു ഐഡന്റിറ്റി പ്രശ്നവുമില്ല. അനശ്വര എന്റെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിൽ ഇന്ന് നിങ്ങളോട് സംസാരിക്കാൻ പോലും ഞാൻ ഉണ്ടാകുമായിരുന്നില്ല, അനശ്വരയുടെ പിന്തുണ ലഭിച്ചില്ലായിരുന്നെങ്കിൽ വളരെ ചെറുപ്പത്തിൽ തന്നെ കല്യാണം കഴിച്ച് ജീവിതം സ്റ്റക്കായേനെ. നടുവേദനയും കുട്ടിയുമൊക്കെയായി കഴിയുന്ന ഞാനായേനേ. കല്യാണം കഴിക്കുന്നത് മോശമാണെന്നല്ല പറയുന്നത്. കല്യാണം എങ്ങനെയാണ് ഏതാണ് എന്ന് അറിഞ്ഞിട്ടുവേണം കല്യാണം കഴിക്കേണ്ടത്. പക്ഷേ എന്റെ ജീവിതത്തിൽ എന്നെ എല്ലാ തരത്തിലും സംരക്ഷിച്ച ഒരാളാണ് അനശ്വര'- ഐശ്വര്യ പറഞ്ഞു.

ഒമാനിൽ ഒരുമിച്ച് യാത്ര പോയപ്പോഴുണ്ടായ അനുഭവവും ഐശ്വര്യ പങ്കുവച്ചു. തനിക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങിക്കോളൂ, അതിനാണ് യാത്ര വന്നതെന്നായിരുന്നു അന്ന് അനശ്വര പറഞ്ഞതെന്നും ഐശ്വര്യ ഓർത്തെടുത്തു. സിനിമാ നടിയായതുകൊണ്ടാണ് സഹോദരിക്ക് ഇതെല്ലാം ചെയ്യാൻ കഴിയുന്നതെന്ന തരത്തിലുള്ള കമന്റുകൾ വന്നിരുന്നുവെന്നും അവർ പറഞ്ഞു.

കുറച്ച് നാളുകൾക്ക് മുമ്പ് ഫൈബ്രോമയാൾജിയ എന്ന ആരോഗ്യപ്രശ്നത്തിലൂടെ കടന്നുപോകുകയാണെന്ന് ഐശ്വര്യ വെളിപ്പെടുത്തിയിരുന്നു. ശരീരത്തിൽ എവിടെ തൊട്ടാലും വേദന അനുഭവപ്പെടുന്ന അവസ്ഥയാണെന്നും ഇപ്പോൾ രോഗമുക്തിയിലേക്കുള്ള ഘട്ടത്തിലാണെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിൽ ഐശ്വര്യ വ്യക്തമാക്കിയിരുന്നു.

A post shared by Aiswarya Rajan✨ (@ishoooooooo)


English Summary

Social media content creator Aiswarya Rajan shared an emotional video about her sister, actress Anaswara Rajan, from a beach in Australia. Aiswarya said she is proud and happy to be known as Anaswara’s sister and credited her with supporting and protecting her through important stages of her life.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANASWARA RAJAN, AISWARYA RAJAN, SOCIALMEDIA, LATESTNEWS, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY