SignIn
Kerala Kaumudi Online
Friday, 23 October 2026 7.47 AM IST

വൈറലായി അൻപോട് കൺമണിയിലെ കല്യാണപ്പാട്ട്

ss

അർജുൻ അശോകൻ, അനഘ നാരായണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന അൻപോട് കൺമണി എന്ന ചിത്രത്തിലെ കല്യാണപ്പാട്ട് സോഷ്യൽ മീഡിയയിൽ വൈറൽ. വിനീത് ശ്രീനിവാസനും സിതാര കൃഷ്ണകുമാറും ചേർന്ന് പാടിയ വടക്ക് ദിക്കിലൊരു എന്നു തുടങ്ങുന്ന ഗാനമാണ് യു ട്യൂബ് ട്രെൻഡിംഗിൽ ഇടംപിടിക്കുന്നത്. കല്യാണ പാട്ടിന്റെ വരികൾ എഴുതിയത് മനു മഞ്ജിത്താണ്. സംഗീതം നൽകിയത് സാമുവൽ ബി. അൽത്താഫ് സലിം, മാല പാർവതി, ഉണ്ണിരാജ, നവാസ് വള്ളിക്കുന്നം, മൃദുൽ നായർ, ഭഗത് മാനുവൽ, ജോണി ആന്റണി എന്നിവരാണ് മറ്റു താരങ്ങൾ. രചന അനീഷ് കൊടുവള്ളി. ഛായാഗ്രഹണം സരിൻ രവീന്ദ്രൻ. എഡിറ്റിംഗ് സുനിൽ എസ്.പിള്ള, ക്രിയേറ്റീവ് ഫിഷിന്റെ ബാനറിൽ വിപിൻ പവിത്രൻ ആണ് നിർമ്മണം.

മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡോ. സംഗീത ജനചന്ദ്രൻ ( സ്റ്റോറീസ് സോഷ്യൽ) നവംബർ എട്ടിന് റിലീസ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY