ഒരു പ്രണയബന്ധത്തിൽപെട്ടുപോയതിന്റെ പേരിൽ രണ്ട് വർഷക്കാലം താനനുഭവിച്ച മാനസിക പീഡനത്തെക്കുറിച്ച് നടി അനുപമ പരമേശ്വരൻ അടുത്തിടെ തുറന്നുപറഞ്ഞിരുന്നു. നാർസിസിസ്റ്റിക് അബ്യൂസിനെക്കുറിച്ചുള്ള തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ പെട്ടെന്ന് ചർച്ചയായിരുന്നു. പങ്കാളിയുടെ പേരോ, മറ്റ് വിവരങ്ങളോ പറയാതെയായിരുന്നു അനുപമയുടെ വെളിപ്പെടുത്തൽ.
എന്നാൽ തമിഴ് നടൻ ധ്രുവ് വിക്രമുമായി അനുപമ പ്രണയത്തിലാണെന്ന് മുൻപ് തന്നെ വലിയ തരത്തിൽ പ്രചരിച്ചിരുന്നു. ആരാധകർ നടി ധ്രുവിനെക്കുറിച്ചാണ് പറഞ്ഞതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ഇതിനിടെ ധ്രുവ് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ പേരിൽ ചുറ്റിപ്പറ്റി വന്ന വാർത്തകൾക്ക് നേരിട്ട് പ്രതികരിക്കാതെയുള്ള സ്റ്റോറിയാണ് താരം പങ്കുവച്ചിരിക്കുന്നത്.
കടൽത്തീരത്ത് നിന്ന് കുട്ടികൾ കളിക്കുന്ന വീഡിയോയാണ് നടൻ പങ്കുവച്ചത്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ ഇതുവരെ ഒരു പ്രതികരണവും ധ്രുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ധ്രുവിനെതിരെ വലിയ സൈബർ ആക്രമണങ്ങൾ നടന്നിട്ടും താൻ പറഞ്ഞത് ധ്രുവിനെക്കുറിച്ചല്ലെന്ന് അനുപമയും തിരുത്തി പറഞ്ഞിട്ടില്ലെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നു.
#DhruvVikram recent insta story...
— Chiyaan Seenu (@chiyaan_Vikram6) August 13, 2026
Sometimes being lonely is better 💔 pic.twitter.com/FU50Zucgt0
'അന്യനിലെ റെമോയെപ്പോലെയായിരിക്കും ഇന്ന് അയാൾ, ഇത്രയും സ്നേഹമുള്ളൊരാളെ കിട്ടിയല്ലോയെന്നോർത്ത് സന്തോഷിക്കും, നാളെ അയാൾ അന്യനാകും. നമ്മളെ ഒരാൾ പിന്നിൽ നിന്ന് കുത്തിയാൽ പോലും തിരിഞ്ഞു നോക്കില്ല. തൊട്ടടുത്ത ദിവസം അയാൾ അമ്പിയാകും. ചെയ്തതിനൊക്കെ മാപ്പിരക്കും. തങ്ങളുടെ ബന്ധം തുടങ്ങി മൂന്ന് മാസത്തിനുള്ളിൽ അയാൾവിവാഹ നിശ്ചയത്തിലേക്ക് വരെ എത്തിച്ചിരുന്നെങ്കിലും, ആ ബന്ധം അവസാനിപ്പിക്കാൻ താൻ തീരുമാനിക്കുകയായിരുന്നു . അഭിനയം അവസാനിപ്പിച്ച് പൂർണമായും തന്നെ അവരുടെ നിയന്ത്രണത്തിലാക്കാനുള്ള ധൃതിയുടെ ഭാഗമായിരുന്നു അത്. ഈ ബന്ധം ശരിയല്ലെന്ന് വീട്ടുകാർ, പ്രിയപ്പെട്ട സുഹൃത്തുക്കൾ, എന്റെ കൂടെയുള്ള സ്റ്റാഫുകൾ എന്നിവർക്ക് എല്ലാം തുടക്കംമുതൽ അറിയാമായിരുന്നു.
ഞാൻ ചുരുങ്ങിപ്പോകുന്നത് അവർ കണ്ടു. എന്റെ കരിയറിലെ ഏറ്റവും വിജയകരമായ സിനിമകളിലൊന്നായ ഡ്രാഗൺ ഞാൻ എന്തുകൊണ്ട് പ്രമോട്ട് ചെയ്തില്ല? ചെയ്യാനിരുന്ന ഒരുപാട് പ്രോജക്ടുകൾ ഉപേക്ഷിക്കേണ്ടിവരുന്നു.എന്റെ പൂർണ നിയന്ത്രണത്തിലായിരുന്ന കാര്യങ്ങളിൽ നേരിട്ടുള്ള ഇടപെടലുകൾ ഉണ്ടായി. വളരെ സത്യസന്ധമായി പറഞ്ഞാൽ സുഖമാണോ? എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ കരഞ്ഞുപോകുമോ എന്ന് എനിക്ക് ഭയമായിരുന്നു '- എന്നായിരുന്നു അനുപമയുടെ വെളിപ്പെടുത്തൽ.
Actress Anupama Parameswaran recently opened up about the emotional distress she experienced during a past relationship, without revealing the identity of her former partner. Amid social media speculation linking her comments to Tamil actor Dhruv Vikram, he has now shared an Instagram story. Although Dhruv has not directly responded to the allegations, his post has sparked discussion among fans and social media users.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |