SignIn
Kerala Kaumudi Online
Friday, 23 October 2026 5.01 AM IST

ദീപക്കിനൊപ്പം അപർണയുടെ ആദ്യ പിറന്നാൾ

ss

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്ത പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ അപർണ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. കഴിഞ്ഞ ഏപ്രിൽ മാസമായിരുന്നു ദീപക്കിന്റെയും അപർണയുടെയും വിവാഹം.

ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് അപർണ. അപർണ നായികയായി അഭിനയിച്ച മനോഹരം സിനിമയിൽ ദീപക് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിലൂടെയാണ് തമിഴ് അരങ്ങേറ്റം. ആദികേശവ് എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചു. സീക്രട്ട് ഹോം ആണ് അപർണ നായികയായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം.

അർജുൻ അശോകന്റെ നായികയായി ആനന്ദ് ശ്രീബാലയാണ് അപർണയുടേതായ റിലീസിന് ഒരുങ്ങുന്ന ചിത്രം. വിനീത് ശ്രീനിവാസൻ സംവിധായകനായി അരങ്ങേറ്റം കുറിച്ച മലർവാടി ആർട്സ് ക്ളബ് എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിൽ എത്തുന്നത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, ക്യാപ്ടൻ, ബി.ടെക്, കണ്ണൂർ സ്ക്വാഡ്, മഞ്ഞുമ്മൽ ബോയ്‌സ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY