SignIn
Kerala Kaumudi Online
Friday, 23 October 2026 6.58 AM IST

റാമിന് നന്ദി, ആരാധ്യക്ക് പിറന്നാൾ

ss

മലയാളി മോഡൽ ആരാധ്യ ദേവിയുടെ പിറന്നാൾ ആഘോഷമാക്കി സംവിധായകൻ രാംഗോപാൽ വർമ്മ. ആരാധ്യ തന്നെയാണ് പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയും ചിത്രങ്ങളും

സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത് .ആർജിവിയുടെ ഹൈദരാബാദ് ഓഫീസിലായിരുന്നു ആഘോഷം.

''എന്റെ ഇത്തവണത്തെ പിറന്നാൾ അവിസ്‌മരണീയമാക്കി മാറ്റിയതിന് റാമിന് നന്ദി. ആരാധ്യ കുറിച്ചു. രാംഗോപാൽ വർമ്മ അവതരിപ്പിക്കുന്ന സാരി എന്ന ചിത്രത്തിലെ നായികയാണ് ആരാധ്യ.രവിവർമ്മ നിർമ്മിച്ച് ഗിരികൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രം സാരി ചുറ്റിയ യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത അഭിനിവേശം പിന്നീട് അപകടകരമായി മാറുന്ന കഥയാണ് പറയുന്നത്. ശബരിയാണ് ഫോട്ടോഗ്രഫി. അമിതമായ സ്നേഹം ഭയാനകമാകും എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. നേരത്തേ ശ്രീലക്ഷ്‌മി എന്നായിരുന്നു ആരാധ്യദേവിയുടെ പേര്. ആർജിവി ഡെൻ നടത്തിയ കോർപ്പറേറ്റ് സെലക്ഷനിലൂടെയാണ് ആരാധ്യദേവി ഈ ചിത്രത്തിലേക്ക് എത്തുന്നത്.

തനിച്ച് അയച്ചുകിട്ടിയ ഇൻസ്റ്റാ റീലിലൂടെയാണ് രാം ഗോപാൽ വർമ്മ ആരാധ്യ ദേവിയെ കണ്ടെത്തിയത്. നവംബർ 4ന് ഹിന്ദി, തെലുങ്ക്, മലയാളം
ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY