SignIn
Kerala Kaumudi Online
Friday, 23 October 2026 7.46 AM IST

വാലന്റെെൻസ് ഡേയിൽ 'ബ്രോമാൻസ്'

ss

അർജുൻ അശോകൻ, മാത്യു തോമസ്, മഹിമ നമ്പ്യാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഹ്യുമർ ഗണത്തിൽപ്പെടുന്ന ചിത്രം എന്ന് പോസ്റ്റർ സൂചന നൽകുന്നു. ഫെബ്രുവരി 14ന് ചിത്രം റിലീസ് ചെയ്യും. കലാഭവൻ ഷാജോൺ, ബിനു പപ്പു,ശ്യാം മോഹൻ,സംഗീത് പ്രതാപ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ജോ ആൻഡ് ജോ, 18+ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം അരുൺ ഡി ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് .അരുൺ ഡി ജോസ്, തോമസ് പി. സെബാസ്റ്റ്യൻ, രവീഷ്നാഥ് എന്നിവർ ചേർന്നാണ് തിരക്കഥയും സംഭാഷണവും.
അഖിൽ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു.സംഗീതം- ഗോവിന്ദ് വസന്ത,
എഡിറ്റിർ-ചമൻ ചാക്കോ,പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്,
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമ്മാണം.പി .ആർ. ഒ എ .എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY