SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

ദുൽഖർ സൽമാൻ ചിത്രം  കാന്ത  ഫസ്റ്റ് ലുക്ക് 

ss



ദുൽഖർ സൽമാൻ നായകനായി സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന കാന്ത' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ദുൽഖർ സൽമാൻ സിനിമയിൽ അരങ്ങേറ്റം കുറിച്ചതിന്റെ പതിമൂന്നാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് .റാണ ദഗുബട്ടി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലെ വേഫെറർ ഫിലിംസും റാണ ദഗ്ഗുബട്ടിയുടെ സ്പിരിറ്റ് മീഡിയയും ചേർന്നാണ് തമിഴിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത്. മലയാളം, തെലുങ്കു, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ജോം വർഗീസ്, പ്രശാന്ത് പോട്ട്ലൂരി എന്നിവരും നിർമ്മാതാക്കളാണ്. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരിസ് ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് സെൽവമണി സെൽവരാജ്.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പി.ആർ.ഒ- ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY