SignIn
Kerala Kaumudi Online
Friday, 23 October 2026 7.50 PM IST

'അദ്ദേഹം എന്റെ ലക്കി ചാം, ഒപ്പം അഭിനയിച്ച മൂന്ന് ചിത്രങ്ങളും സൂപ്പർ ഹിറ്റ്',​ ​ വിജയ്‌യെ പ്രശംസിച്ച് സാമന്ത

vijay-samantha
സി ജോസഫ് വിജയ്,​ സാമന്ത

നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സി ജോസഫ് വിജയ് തന്റെ ഭാഗ്യനായകനെന്ന് (ലക്കി ചാം) വിശേഷിപ്പിച്ച് ​ തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു. വിജയ്‌ക്കൊപ്പം അഭിനയിച്ച മൂന്ന് ചിത്രങ്ങളും വൻ വിജയമായതുകൊണ്ടാണ് അദ്ദേഹത്തെ ലക്കി ചാമെന്ന് വിശേഷിപ്പിക്കുന്നതെന്നും സാമന്ത പറഞ്ഞു. അഭിനയ ജീവിതത്തിൽ നിന്നും രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങാനുള്ള വിജയ്‌യുടെ തീരുമാനത്തെയും നടി പ്രശംസിച്ചു. സെലിബ്രിറ്റി മാസ്റ്റ‌ർ ഷെഫ് എന്ന പരിപാടിയിലെ പ്രോമോ വീഡിയോയിൽ സംസാരിക്കുകയായിരുന്നു താരം.

വിജയ്‌ക്കൊപ്പം അഭിനയിച്ച കത്തി(2014)​,​ തെരി2016)​,​ മെർസൽ(2017)​ എന്നീ സിനിമകളെക്കുറിച്ചും സാമന്ത പരാമർശിച്ചു. 'അദ്ദേഹം എന്റെ ലക്കി ചാമാണ്.വിജയ്‌ക്കൊപ്പം അഭിനയിച്ച മൂന്ന് ചിത്രങ്ങളും സൂപ്പർ ഹിറ്റുകളായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് അഭിനയ ജീവിതം ഉപേക്ഷിച്ച് പൊതുപ്രവർത്തനത്തിനും രാഷ്‌ട്രീയത്തിനും പ്രാധാന്യം നൽകിയ അദ്ദേഹത്തിന്റെ തീരുമാനം ആകർഷിച്ചു. സിനിമ വിട്ട് രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങുക അത്ര എളുപ്പമുള്ള കാര്യമല്ല. കോടിക്കണക്കിന് ആരാധകരുള്ള ഒരു താരം ജനസേവനത്തിനും ഭരണനിർവഹണത്തിനുമായി മുന്നിട്ടിറങ്ങുന്നത് വലിയ കാര്യമാണ്'- സാമന്ത അഭിപ്രായപ്പെട്ടു.

രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാൻ അദ്ദേഹം തിരഞ്ഞെടുത്ത സമയം ഉചിതമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. 1996ൽ പുറത്തിറങ്ങിയ 'കോയമ്പത്തൂർ മാപ്പിളൈ' ആയിരുന്നു വിജയ്‌യുടെ ആദ്യത്തെ ബ്ലോക്ക്‌ബസ്റ്റർ. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ അദ്ദേഹം തമിഴ് സിനിമയിലെ മുൻനിര താരമായി മാറി. സിനിമയിൽ നിന്ന് പിന്മാറുമ്പോൾ വിജയ് തന്റെ കരിയറിന്റെ ഏറ്റവും ഉയർന്ന നിലയിലായിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്‌ത 'ലിയോ' തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പണംവാരി ചിത്രങ്ങളിലൊന്നാണ്. 2024ലാണ് വിജയ് തമിഴക വെട്രി കഴകമെന്ന രാഷ്‌ട്രീയ പാർട്ടി രൂപികരിച്ച് പൊതുപ്രവർത്തനത്തിൽ സജീവമായി ഇറങ്ങിയത്.

English Summary

Actress Samantha Ruth Prabhu called actor-politician C. Joseph Vijay her "lucky charm," citing their three successful films together. She commended his decision to leave a flourishing acting career for public service and politics, highlighting the difficulty and significance of such a move. This statement was made during a "Celebrity Master Chef" promo.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAMANTHA, VIJAY, CINEMANEWS, TAMIL CINEMA, TVK VIJAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY