SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

സത്യൻ അന്തിക്കാടിന്റെ ഹൃദയപൂർവം , ഐശ്വര്യ ലക്ഷ്മിക്ക് പകരം മാളവിക മോഹനൻ

ss

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിൽ മാളവിക മോഹനൻ നായിക. ഐശ്വര്യ ലക്ഷ്‌‌മിയെയാണ് നേരത്തേ നായികയായി നിശ്ചയിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തിരക്കേറിയ നായികയായ മാളവിക പ്രശസ്ത ഛായാഗ്രാഹകനായ കെ.യു. മോഹനന്റെ മകളാണ്. ദുൽഖർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലാണ് മാളവിക മോഹനൻ ആദ്യമായി അഭിനയിക്കുന്നത്.നിർണായകം, ദ ഗ്രേറ്റ് ഫാദർ, ക്രിസ്റ്റി എന്നീ ചിത്രങ്ങളിലും മലയാളത്തിൽ അഭിനയിച്ചു. ഫെബ്രുവരി 10ന് കൊച്ചിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ സംഗീത, നിഷാൻ, ജനാർദ്ദനൻ, സിദ്ധിഖ്, ലാലു അലക്സ് തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. സത്യൻ അന്തിക്കാടിന്റെ മക്കളായ അനൂപ് സത്യനും അഖിൽ സത്യനും അച്ഛനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയുണ്ട്.കഥ അഖിൽ സത്യന്റേതാണ്.

അനൂപ് സത്യനാണ് അസോസിയേറ്റ് ഡയറക്ടർ.

നവാഗതനായ സോനു ടി.പിയണ് തിരക്കഥയും സംഭാഷണവും

അനു മൂത്തേടത്ത് ആണ് ഛായാഗ്രഹണം. ഗാനങ്ങൾ : മനു മഞ്ജിത്ത്, സംഗീതം: ജസ്‌റ്റിൻ പ്രഭാകരൻ, എഡിറ്റിംഗ്: കെ. രാജഗോപാൽ, കലാസംവിധാനം : പ്രശാന്ത് മാധവ്, ശബ്ദലേഖനം : അനിൽ രാധാകൃഷ്ണൻ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY