മലയാളത്തിന്റെ പ്രിയ താരം നിവിൻപോളി അടുത്തിടെ പങ്കുവച്ച മേക്കോവർ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു. മെലിഞ്ഞു കൂടുതൽ ചുള്ളനായാണ് നിവിൻപോളി ഈ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ശരീരഭാരത്തിന്റെ പേരിൽ ഏറെ വിമർശനം നേടിയ നിവിന്റെ വ്യക്തമായ മറുപടിയാണ് ഇപ്പോൾ പങ്കുവച്ച പുതിയ ചിത്രങ്ങൾ . ഈ ചിത്രങ്ങൾ സൈബർ ലോകത്ത് ട്രെന്റിംഗ് ആകുന്നു.
''നിങ്ങളെക്കൊണ്ട് കഴിയില്ലെന്ന് അവർ പറയുമ്പോൾ" എന്ന രസകരമായ കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചത്. സ്റ്റൈലിഷ് ലുക്കിൽ മനോഹരമായ ചിത്രങ്ങളാണ് നിവിൻ തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. അതേസമയം ഇന്ത്യയിലെ ആദ്യ മൾട്ടി വേഴ്സ് സൂപ്പർ ഹീറോ ചിത്രത്തിൽ നായകനാണ് നിവിൻ. മൾട്ടി വേഴ്സ് മന്മഥൻ എന്ന പേരിട്ട ചിത്രം ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്നു. ആവറേജ് അമ്പിളി, സെബാസ്റ്റ്യന്റെ വെള്ളിയാഴ്ച എന്നീ സീരിസുകളിലൂടെയും ഏങ്കിലും ചന്ദ്രികേ എന്ന സിനിമയിലൂടെയും ശ്രദ്ധേയനായ സംവിധായകനാണ് ആദിത്യൻ ചന്ദ്രശേഖർ. പോളി ജൂനിയർ പിക്‌ചേഴ്സിന്റെ ബാനറിൽ നിവിൻപോളി ആണ് നിർമ്മാണം. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് മൾട്ടി വേഴ്സ് മന്മഥൻ ഒരുങ്ങുന്നത്. അതേസമയം ആക്‌ഷൻ ഹീറോ ബിജു 2 അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കും. നിവിൻ ആദ്യമായി അഭിനയിച്ച ഫാർമ എന്ന വെബ് സീരിസ് ഹോട് സ്റ്റാറിൽ ഉടൻ സ്ട്രീമിംഗ് ആരംഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |