SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

സൂപ്പർ ഹിറ്റുകളുടെ വൺമാൻ ഷോ

ss

സങ്കട കാലം ഏറെ അനുഭവിച്ചതിനാൽ പ്രേക്ഷകരെ ചിരിപ്പിക്കാനായിരുന്നു ഷാഫിക്ക് ഇഷ്ടം

കളർഫുൾ ആണ് ഷാഫിയുടെ സിനിമകൾ. എല്ലാ സിനിമകൾക്കും ഫെസ്റ്റിവൽ മൂഡ്. ആ മൂഡ് മുന്നിൽ കണ്ടാണ് സിനിമകളുടെ റിലീസ് ഷാഫി പ്ളാൻ ചെയ്തിരുന്നത്. സംവിധാനം ചെയ്ത 17 സിനിമകളിൽ 10 ഉം സൂപ്പർഹിറ്റുകളാക്കി ഷാഫി. സിനിമയിലേക്ക് വരും മുൻപ് ഏറെ ദുരിതം അനുഭവിച്ചിട്ടുണ്ട് ഷാഫി. അമ്മാവനും പിന്നീട് പ്രശസ്ത സംവിധായകനുമായി മാറിയ സിദ്ധിഖ് സിനിമയിലേക്ക് വന്നതോടെയാണ് റാഫിയുടെയും ഷാഫിയുടെയും ഉള്ളിൽ സിനിമ കയറുന്നത്.

1995-ൽ രാജസേനന്റെ ആദ്യത്തെ കൺമണി എന്ന സിനിമയിൽ സംവിധാന സഹായിയായിട്ടായിരുന്നു ഷാഫിയുടെ വെള്ളിത്തിരയിലെ തുടക്കം. രാജസേന്റെ തന്നെ ദില്ലിവാല രാജകുമാരൻ, സിദ്ദിഖിന്റെ ഹിറ്റ്‌ലർ, ഫ്രണ്ട്‌സ് തുടങ്ങിയ സിനിമകളിലും സംവിധാന സഹായിയായി. പിന്നീട് സഹോദരൻ റാഫിക്കൊപ്പം റാഫി - മെക്കാർട്ടിൻ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളിലും ഷാഫി സഹായിയായി. 2001ൽ റിലീസ് ചെയ്ത ജയറാം, ലാൽ, സംയുക്തവർമ്മ തുടങ്ങിയവർ അഭിനയിച്ച 'വൺമാൻഷോ" ആണ് ഷാഫി സംവിധാനം ചെയ്ത ആദ്യ ചിത്രം. റാഫി മെക്കാർട്ടിനായിരുന്നു തിരക്കഥ. കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, ചോക്ളേറ്റ്, മായാവി, ലോലി പോപ്, ചട്ടമ്പിനാട്, മേരിക്കുണ്ടൊരു കുഞ്ഞാട്, ടു കൺട്രീസ് എന്നിങ്ങനെ പ്രേക്ഷകർക്കായി സൂപ്പർഹിറ്റ് ചിത്രങ്ങൾ തന്നെ ഷാഫി ഒരുക്കി. ബെന്നി പി. നായരമ്പലത്തിന്റെ തിരക്കഥയിലാണ് ഷാഫി ഏറ്റവും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്തത്.

ഷറഫുദ്ദീനും ഇന്ദ്രൻസും പ്രധാന വേഷത്തിൽ എത്തിയ ആനന്ദം പരമാനന്ദം ആണ് ഷാഫിയുടെ സംവിധാനത്തിൽ അവസാനം റിലീസ് ചെയ്ത ചിത്രം. 2022നുശേഷം ഷാഫി സിനിമകളൊന്നും സംവിധാനം ചെയ്തില്ല. മമ്മൂട്ടിയെയും മോഹൻലാലിനെയും നായകന്മാരാക്കി ഹലോ മായാവി എന്ന ചിത്രം പ്ളാൻ ചെയ്തെങ്കിലും നടന്നില്ല. മോഹൻലാൽ നായകനായി വിഷ്ണു ഉണ്ണിക്കൃഷ്ണന്റെയും ബിബിൻ ജോർജിന്റെയും തിരക്കഥയിൽ സിനിമ ചെയ്യാനും ആലോചനകൾ നടന്നെങ്കിലും മുന്നോട്ടുപോയില്ല. ദിലീപിനെ നായകനാക്കി സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു ഷാഫി.എന്നാൽ അപ്രതീക്ഷിതമായി ഷാഫി യാത്രയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY