SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

അബ്രാം ഖുറേഷി ഇൻ ആക്ഷൻ,എമ്പുരാൻ ടീസർ

ss

ആരാധക ലോകത്തിന് ആവേശം പകർന്ന് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ടീസർ പുറത്ത്. മമ്മൂട്ടിയാണ് ടീസർ പുറത്തിറക്കിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിൽ ടീസർ റിലീസ് ചെയ്തു. എട്ടു സംസ്ഥാനങ്ങളിലും നാലു രാജ്യങ്ങളിലുമായി 14 മാസം കൊണ്ടാണ് എമ്പുരാൻ പൂർത്തിയാക്കിയത്. മഞ്ജുവാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഫാസിൽ, സാനിയ അയ്യപ്പൻ, നൈല ഉഷ, അർജുൻ ദാസ് തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഫ്രഞ്ച് നടൻ എറിക് എബൗനി, ബ്രിട്ടീഷ് നടി ആൻഡ്രിയ തിവദാർ

എന്നിവർ ഉൾപ്പെടെയുള്ള വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മുരളി ഗോപി ആണ് രചന. ഛായാഗ്രഹണം സുജിത് വാസുദേവ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരും ലൈക പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമ്മാണം. മാർച്ച് 27ന് ലോകവ്യാപകമായി എമ്പുരാൻ റിലീസ് ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY