SignIn
Kerala Kaumudi Online
Saturday, 24 October 2026 5.56 AM IST

എസ് കെ 23 ടൈറ്റിൽ ഇന്ന്

ss

ശിവകാർത്തികേയന് ഇന്ന് പിറന്നാൾ. ആരാധകർക്ക് പിറന്നാൾ സമ്മാനമായി ശിവകാർത്തികേയൻ നായകനായി എ.ആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ ഗ്ലിംപ്സ് ഇന്ന് രാവിലെ 11ന് പുറത്തിറങ്ങും. അമരന്റെ ബ്ലോക് ബസ്റ്റർ വിജയത്തിനുശേഷം എത്തുന്ന ചിത്രം ശിവകാർത്തികേയന്റെ കരിയറിലെ ഇരുപത്തിമൂന്നാമതു സിനിമയാണ്.ബ്ലോക് ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകൻ എ. ആർ. മുരുഗദോസുമായി ഒരുമിക്കുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം ബിജുമേനോനും കേന്ദ്ര കഥാപാത്രത്തിലെത്തുന്നു .ബിജു മേനോന്റെ കരിയറിലെ ഒൻപതാമത്തെ തമിഴ് ചിത്രമാണ്.വിദ്യുത് ജംവാൾ, സഞ്ജയ് ദത്ത്, രുക്മിണി വസന്ത് എന്നിവരാണ് മറ്ര് താരങ്ങൾ. സംഗീതം അനിരുദ്ധ് രവിചന്ദർ നിർവഹിക്കുന്നു . സുദീപ് ഇളമൺ ആണ് ഛായാഗ്രഹണം.
എഡിറ്റിംഗ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, സ്റ്റണ്ട്സ്: മാസ്റ്റർ ദിലീപ് സുബ്ബരായൻ, ശ്രീലക്ഷ്മി മൂവീസിന്റെ ബാനറിൽ ആണ് നിർമ്മാണം . കേരള പി. ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY