SignIn
Kerala Kaumudi Online
Friday, 23 October 2026 8.20 AM IST

ഷാജിപാപ്പന്റെ പിള്ളേർ ആട് 3യുടെ കഥ കേൾക്കാൻ എത്തി

ss

ജയസൂര്യയെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ ആട് എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആട് 3 വൺ ലാസ്റ്റ് റൈഡ് എന്ന് പേരിട്ട ചിത്രത്തിന്റെ കഥ കേൾക്കാൻ ചിത്രത്തിലെ പ്രധാന താരങ്ങൾ എല്ലാംഒത്തുകൂടി. കഥ കേൾക്കാൻ എത്തിയപ്പോൾ എടുത്ത ചിത്രം സൈജു കുറുപ്പ് സമൂഹ മാധ്യമത്തിൽ പങ്കുവച്ചു. സുധി കോപ്പയും സണ്ണി വയ്‌നുമാണ് സൈജുവിനൊപ്പം ചിത്രത്തിലുള്ളത്. താരങ്ങളായ ധർമ്മജൻ ബോൾഹാട്ടി, ബിജുക്കുട്ടൻ, നിർമ്മാതാവും നടനുമായ വിജയ് ബാബു, കോസ്റ്റ്യുമർ സ്റ്റെഫി സേവ്യർ തുടങ്ങിയവരും മിഥുൻ മാനുവൽ തോമസിന്റെ കഥ കേൾക്കാൻ എത്തി. ഷാജി പാപ്പൻ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്. അജു വർഗീസ്, ഇന്ദ്രൻസ്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 2015 ൽആണ് ആട് ഒരു ഭീകര ജീവിയാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ കഥാപാത്രങ്ങൾ പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയെങ്കിലും ബോക്സ് ഓഫീസിൽ ചലനം സൃഷ്ടിച്ചില്ല. 2017 ൽ ആട് 2 എന്ന രണ്ടാംഭാഗം എത്തി. 2017 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രങ്ങളിലൊന്നായിരുന്നു ആട് 2.ആട് 3 യുടെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കാനാണ് തീരുമാനം. ക്രിസ് മസ് റിലീസാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY