
രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡെക്സ്‌റ്റർ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. തമിഴ് നടൻ ആര്യയാണ് ടീസർ പുറത്തിറക്കിയത്. മലയാളം, തമിഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ യുക്ത പെർവിയാണ് നായിക.റിവഞ്ച് ത്രില്ലർ ഗണത്തിൽപ്പെടുന്നതാണ് ഡെക്സ്‌റ്റർ.ഹരീഷ് പേരടി, അഭിഷേക് ജോസഫ് ജോർജ്, അഷറഫ് ഗുരുക്കൾ, സിതാര വിജയൻ എന്നിവരാണ് മറ്റ് താരങ്ങൾ. കഥ ശിവം , ആദിത്യ ഗോവിന്ദരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രസംയോജനം ശ്രീനിവാസ് പി. ബാബു . റാം എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ പ്രകാശ് എസ്.വി ആണ് നിർമ്മാണം.വിതരണം ഉത്ര പ്രൊഡക്ഷൻസ്,എക്സിക്യൂട്ടീവ് പ്രൊഡ്യുസർ: ചർവാക വി.എൻ, ഹർഷ .എൻ
പി.ആർ.ഒ: പി .ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |