
അഭിനയ രംഗത്തേക്ക് വരാൻ ഒരുങ്ങുകയാണ് താരപുത്രി കുഞ്ഞാറ്റ. മനോജ് കെ. ജയന്റെയും ഉർവശിയുടെയും മകളാണ് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജലക്ഷ്മി. നല്ല അവസരങ്ങൾ ലഭിച്ചാൽ അച്ഛന്റെയും അമ്മയുടെയും അനുഗ്രഹത്തോടെ അഭിനയ രംഗത്തേക്ക് വരാനാണ് കുഞ്ഞാറ്റയുടെ തീരുമാനം. കൊച്ചിയിൽ സിനിമ പരിപാടികളിൽ നിറസാന്നിദ്ധ്യവുമായി കുഞ്ഞാറ്റയുണ്ട്. വിദേശത്ത് പഠനം പൂർത്തിയാക്കിയ കുഞ്ഞാറ്റ ഇപ്പോൾ അവധി ആഘോഷിക്കുകയാണ്. സുഹൃത്തുക്കൾക്കൊപ്പമുള്ള തന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കുഞ്ഞാറ്റ നിരന്തരം പങ്കുവയ്ക്കാറുണ്ട്. അമ്മയെ പോലെ സുന്ദരിയാണെന്നും എത്രയും വേഗം സിനിമയിലേക്ക് വരണമെന്നും ആരാധകർ സ്നേഹത്തോടെ ഉപദേശിക്കാറുണ്ട്. കുഞ്ഞാറ്റയുടെ സിനിമ പ്രവേശം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതേസമയം ഉർവശിക്കൊപ്പം അഭിനയിച്ച് കല്പനയുടെ മകൾ ശ്രീ സംഖ്യ നായികയായി അരങ്ങേറ്റം കുറിച്ചു. നടൻ ജയൻ ചേർത്തല ആദ്യമായി സംവിധായകന്റെ മേലങ്കി അണിയുന്ന സിനിമയിലൂടെയാണ് അമ്മയും അമ്മായിമാരും അരങ്ങ് വാണ മലയാള സിനിമയിലെ നായിക പദവിയിലേക്ക്ശ്രീ സംഖ്യ എത്തുന്നത് . ഒരു സ്കൂളിന്റെ പശ്ചാത്തലത്തിൽ കോമഡിയും ത്രില്ലറും നിറഞ്ഞ ചിത്രം പൂർത്തിയായി. ഇന്ദ്രൻസ് ഷമ്മി തിലകൻ, ജോണി ആന്റണി, രഞ്ജി പണിക്കർ, മധുപാൽ, അരുൺ ദേവസ്യ, ബാലാജി, സോഹൻ സീനുലാൽ, മീരനായർ, മഞ്ജു പത്രോസ് തുടങ്ങി നിരവധി താരങ്ങളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |