
അമ്മ മോളിക്ക് പിറന്നാൾ ദിനത്തിൽ ആശംസയുമായി മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബൻ . പിറന്നാൾ ആശംസകൾ അമ്മ. ഞങ്ങളുടെ കുടുംബത്തിലെ സ്വീറ്റെസ്റ്റായ അയൺ ലേഡി. ഡ്യൂട്ടിയിലുള്ള മകനിൽ നിന്ന് ബിഗ് സല്യൂട്ട് എന്ന് കുഞ്ചാക്കോ ബോബൻ സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. ഫെബ്രുവരി 29 നാണ് മോളിയുടെ പിറന്നാൾ. എന്നാൽ നാലു വർഷത്തിലൊരിക്കൽ മാത്രം ഫെബ്രുവരി 29 വരുന്നതിനാൽ ഇത്തവണ ഫെബ്രുവരി 28 നാണ് അമ്മയുടെ പിറന്നാൾ കുഞ്ചാക്കോ ബോബൻ ആഘോഷിച്ചത്. അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പമുള്ള ചെറുപ്പകാല ചിത്രത്തിനൊപ്പമാണ് ഇത്തവണയും കുഞ്ചാക്കോ ബോബൻ ആശംസ നേർന്നത്. അതേ സമയം കുഞ്ചാക്കോ ബോബൻ നായകനായി നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്ത ഓഫീസർ ഓൺ ഡ്യൂട്ടി കളക്ഷൻ റെക്കാഡുകൾ ഭേദിക്കുന്നു. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായി സി.ഐ. ഹരിശങ്കർ മാറുന്നു. ഇതാദ്യമായി ചാക്കോച്ചനും പ്രിയ മണിയും ഒരുമിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഷാഹി കബീർ ആണ് രചന. കണ്ണൂർ സ്ക്വാഡിന്റെ സംവിധായകനായ റോബി വർഗീസ് രാജ് ആണ് ഛായാഗ്രഹണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |