
ബേസിൽ ജോസഫ് നായകനായി നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന മരണമാസ്സ് എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്.
ബേസിൽ ജോസഫ് വ്യത്യസ്തമായ ഗെറ്റ്അപിൽഎത്തുന്ന മരണമാസ്സ്
വിഷു റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരാണ് മറ്റു താരങ്ങൾ.കഥ സിജു സണ്ണി , തിരക്കഥയും സംഭാഷണവും സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ്.
ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രോജക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നീ ബാനറിൽ ടൊവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം- നീരജ് രവി, സംഗീതം- ജയ് ഉണ്ണിത്താൻ, എഡിറ്റിംഗ്- ചമൻ ചാക്കോ, ഗാനങ്ങൾ- വിനായക് ശശികുമാർ, , വസ്ത്രാലങ്കാരം- മഷർ ഹംസ, മേക്കപ്പ് - ആർ ജി വയനാടൻ, സൗണ്ട് ഡിസൈൻ ആൻഡ് മിക്സിങ്- വിഷ്ണു ഗോവിന്ദ്,
പി.ആർ. ഒ വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |