
തിരക്കഥ: ബോബി - സഞ്ജയ്
സൂപ്പർഹിറ്റ് കൂട്ടുകെട്ടായ ആസിഫ് അലിയും സംവിധായകൻ ജിസ് ജോ യ് യും ഒരുമിക്കുന്നു. ബോബി - സഞ്ജയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ഡ്രീം കാപ്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.ആർ. ഷംസുദ്ദീൻ, വേണുഗോപാല കൃഷ്ണൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ആസിഫ് അലി നായകനായ ബൈസക്കിൾ തീ വ്സ് എന്ന ചിത്രത്തിലൂടെയാണ് ജിസ് ജോയ് സംവിധായകനാവുന്നത്. സൺഡേ ഹോളിഡേ, വിജയ് സൂപ്പറു പൗർണമിയും , ഇന്നലെ വരെ എന്നീ ചിത്രങ്ങളിലെല്ലാം ആസിഫ് അലി ആണ് നായകൻ. ജിസ് ജോയ് സംവിധാനം ചെയ്ത തലവനിൽ ബിജു മേനോനും ആസിഫ് അലിയുമാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.ഈ ചിത്രങ്ങളെല്ലാം മികച്ച വിജയം നേടിയവയാണ്.
കുഞ്ചാക്കോ ബോബനെ നായകനാക്കി ബോബി - സഞ്ജയ്യുടെ കഥയിൽ ജിസ് ജോയ് സംവിധാനം ചെയ്ത മോഹൻ കുമാർ ഫാൻസിൽ ആസിഫ് അലി അതിഥിവേഷത്തിൽ സിനിമ നടനായി പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇത് ഏഴാം തവണയാണ് ആസിഫ് അലിയും ജിസ് ജോയ് യും ഒരുമിക്കുന്നത്. തലവന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനും ജിസ് ജോയ് ഒരുങ്ങുന്നുണ്ട്. രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്കയ്ക്കുശേഷം ജിസ് ജോയ് ചിത്രം ആരംഭിക്കാനാണ് തീരുമാനം.ആസിഫ് അലിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമാണ് ണ് ടിക്കി ടാക്ക . ഗോദയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ പഞ്ചാബി താരം വാമിഖ ഗബ്ബി ആണ് നായിക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |