SignIn
Kerala Kaumudi Online
Friday, 23 October 2026 7.27 PM IST

രഘുറാം കേശവായി ചേരൻ മലയാളത്തിൽ

ss


നരിവേട്ട ഫസ്റ്റ് ലുക്ക്


ടൊവിനോ തോമസ് നായകനായി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട സിനിമയിൽ ഡി.ഐ.ജി രഘുറാംകേശവ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിൽ തമിഴ് സംവിധായകനും നടനുമായ ചേരൻ.
ചേരൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ചേരൻ ആദ്യമായാണ് മലയാളത്തിൽ അഭിനയിക്കുന്നത്.
തമിഴ് നാട്ടുകാരനാണങ്കിലും കേരള കേഡറിൽ ജോലി ചെയ്യുന്നഐ.പി..എസ്
ഉദ്യോഗസ്ഥനാണ് രഘുറാം കേശവ് തൊഴിൽ രംഗത്ത് ഏറെ കർക്കശക്കാരനും, സത്യസന്ധനുമായ പൊലീസ് ഉദ്യോഗസ്ഥൻ . അദ്ദേഹത്തിന്റെ നിർണ്ണായകമായ ഇടപെടലിലൂടെ കഥാഗതിയിൽ വലിയ വഴിഞ്ഞിരിവിനു കാരണമാകുന്നു .മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിൽ
സുരാജ് വെഞ്ഞാറമൂടാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.പ്രിയംവദ കൃഷ്ണനാണ് നായിക.

ആര്യ സലിം, റിനി ഉദയകുമാർ, സുധി കോഴിക്കോട്, നന്ദു , പ്രശാന്ത് മാധവൻ, അപ്പുണ്ണി ശശി, എൻ.എം. ബാദുഷ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം നേടിയ അബിൻ ജോസഫിന്റേതാണ് തിരക്കഥ. ഛായാഗ്രഹണം - വിജയ്, ഗാനങ്ങൾ - കൈതപ്രം, സംഗീതം. ജെക്സ് ബിജോയ്,

ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ ചേർന്നാണ് നിർമ്മാണം.

.

.


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MADRASAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY