
വിഷു റിലീസിനായി മമ്മൂട്ടിയുടെ ബസൂക്ക. ബേസിൽ ജോസഫിന്റെ മരണമാസ്സ്. നസ്ളിന്റെ ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങൾക്കൊപ്പം അജിത്തിന്റെ ഗുഡ്ബാഡ് അഗ്ളിയും ഏപ്രിൽ 10ന്. ഏപ്രിൽ മാസത്തിലെ മേജർ റിലീസാണിത്.
മമ്മൂട്ടി സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന ബസൂക്ക നവാഗതനായ ഡിനോ ഡെന്നിസ് രചനയും സംവിധാനവും നിർവഹിക്കുന്നു.
ബേസിൽ ജോസഫ് ഏറെ രസകരവും സ്റ്റൈലിഷ് ലുക്കിലും പ്രത്യക്ഷപ്പെടുന്ന മരണമാസ്സ് നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്യുന്നു. യുവപ്രേക്ഷകരെ മുന്നിൽ കണ്ടു ഒരുക്കുന്ന മരണമാസ്സിന് നടൻ സിജു സണ്ണി കഥ എഴുതുന്നു. സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ചേർന്നാണ് രചന. രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനിൽകുമാർ എന്നിവരാണ് മറ്റു താരങ്ങൾ.
സൂപ്പർ ഹിറ്റ് തല്ലുമാലയ്ക്കുശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ആലപ്പുഴ ജിംഖാന നൽകുന്ന പ്രതീക്ഷ വാനോളമാണ്. നസ്‌ലൻ, ഗണപതി, ലുക്‌മാൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇതനികം 55 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കി. ബോക്സിംഗ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആലപ്പുഴ ജിംഖാന പ്ളസ് ടു വിദ്യാർത്ഥികളുടെ തമാശ നിറഞ്ഞ കഥയാണ് പറയുന്നത്.
സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരാണ് മറ്റു താരങ്ങൾ.
വിശാൽ ചിത്രം മാർക്ക് ആന്റണിക്കുശേഷം അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ഗി ആരാധകർ ഉറ്റുനോക്കുന്നു. മൂന്ന് ഗെറ്റപ്പിൽ ചിത്രത്തിൽ അജിത്ത് പ്രത്യക്ഷപ്പെടുന്നു. തൃഷയാണ് നായിക. തെന്നിന്ത്യൻതാരം സിമ്രാൻ പ്രധാന വേഷത്തിൽ എത്തുന്നു. സുനിൽ, പ്രസന്ന എന്നിവരാണ് മറ്റു താരങ്ങൾ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |