
ചിയാൻ വിക്രം നായകനായ ചിത്രം വീര ധീര സൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടി ഗംഭീര വിജയത്തിലേക്ക് കടക്കുന്നു. നൂറ്റി ഇരുപതില്പരം തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം ഇരുപത്തിഒന്നില്പരം അഡിഷണൽ സ്‌ക്രീനുകളിൽ കൂടി ആരംഭിച്ചു. മിക്ക തിയേറ്ററുകളിലും ഫാസ്റ്റ് ഫില്ലിംഗ് ആൻഡ് ഹൗസ് ഫുൾ ഷോകൾ ഉൾപ്പെടെ ലേറ്റ് നൈറ്റ് ഷോകളും നടന്നു. തമിഴ്‌നാട്ടിലും കർണാടകയിലും വിദേശ രാജ്യങ്ങളിലും ഗംഭീര പ്രതികരണങ്ങൾ നേടുന്ന ചിത്രം ചിയാൻ വിക്രമിന്റെ കാളി എന്ന കഥാപാത്രത്തിന്റെ മാസ്മരിക പ്രകടനത്തിന് വേദിയാകുന്നു.
എസ്. യു. അരുൺകുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ എസ്. ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു. ഛായാഗ്രഹണം തേനി ഈശ്വർ . ജി.വി. പ്രകാശ് കുമാർ സംഗീതം ഒരുക്കുന്നു. എച്ച് ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം .പി. ആർ .ഒ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |