SignIn
Kerala Kaumudi Online
Friday, 23 October 2026 9.19 PM IST

കണ്ണപ്പ ഏപ്രിൽ 25ന് എത്തില്ല

ss

വിഷ്ണു മഞ്ചുവിനെ പ്രധാന കഥാപാത്രമാക്കി മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണപ്പ റിലീസ് നീട്ടി.

വി.എഫ്. എക്സ് ജോലികൾ പൂർത്തിയാക്കാൻ കുറിച്ചു ആഴ്ചകൾ കൂടി വേണ്ടിവരുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

ഏപ്രിൽ 25ന് പാൻ ഇന്ത്യൻ റിലീസായി എത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. പുതിയ റിലീസ് തീയതി ഉടൻ അറിയിക്കുമെന്നും അണിയറ പ്രവർത്തക‌ർ അറിയിച്ചു.

ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങളായ മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് എന്നിവർ അതിഥി വേഷത്തിൽ എത്തുന്ന ചിത്രം നൂറുകോടി ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. കണ്ണപ്പ എന്ന ശിവഭക്തന്റെ കഥ പറയുന്ന ചിത്രം 1976 ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഭക്ത കണ്ണപ്പയ്ക്കുള്ള സമർപ്പണം എന്ന നിലയിലാണ് ഒരുങ്ങുന്നത്. ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ മാവു ആണ് കണ്ണപ്പയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. കെച്ചയാണ് ആക്ഷൻ കൊറിയോഗ്രാഫർ.

മോഹൻബാബുവിന്റെ ഉടമസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി. എ.വി.എ എന്റർടെയ്‌ൻമെന്റ് എന്നീ ബാനറുകളിലാണ് നിർമ്മാണം. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ മുകേഷ് കുമാർ സിംഗിന്റെ തെലുങ്ക് അരങ്ങേറ്റ ചിത്രമാണ് കണ്ണപ്പ. വിഷ്ണു മഞ്ചു, മോഹൻബാബു, മുകേഷ് കുമാർ സിംഗ് എന്നിവർ ചേർന്നാണ് സംഭാഷണം.

മലയാളത്തിന്റെ സ്റ്റീഫൻ ദേവസിയാണ് സംഗീത സംവിധാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY