SignIn
Kerala Kaumudi Online
Friday, 23 October 2026 7.27 PM IST

'അത് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ചു' മോഹൻലാലിനെ പിന്തുണച്ച് പൃഥ്വി

ss

എമ്പുരാൻ സിനിമ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായതിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ. ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിലൂടെയാണ് മോഹൻലാലിന്റെ പ്രതികരണം. ലൂസിഫർ ഫ്രാഞ്ചൈസിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നുവന്ന രാഷ്ട്രീയ സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറെ പേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാൻ അറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എന്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പു വരുത്തേണ്ടത് എന്റെ കടമയാണ്.

അതുകൊണ്ട് തന്നെ എന്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്. ഒപ്പം അതിന്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ചു തീരുമാനിച്ചു കഴിഞ്ഞു. കഴിഞ്ഞ നാലുപതിറ്റാണ്ട് നിങ്ങളിലൊരാളെയാണ് ഞാൻ എന്റെ സിനിമ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്നു ഞാൻ വിശ്വസിക്കുന്നു. മോഹൻലാൽ കുറിച്ചു. മോഹൻലാലിനെ പിന്തുണച്ച് പൃഥ്വിരാജ് എത്തി. മോഹൻലാലിന്റെ കുറിപ്പ് ഷെയർ ചെയ്താണ് പൃഥ്വിയുടെ പിന്തുണ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY