SignIn
Kerala Kaumudi Online
Friday, 23 October 2026 7.41 AM IST

ഹാഷിറും ടീമും വാഴ 2 ആലുവയിൽ

ss

നവാഗതനായ സവിൻ എസ്.എ സംവിധാനം ചെയ്ത വാഴ 2 ബയോപിക് ഒഫ് ബില്യൺ ബ്രോസ് പൂജയോടെ തുടക്കം. ചിത്രീകരണം നാളെ ആലുവയിൽ ആരംഭിക്കും. സമൂഹമാധ്യമങ്ങളിലെ മിന്നും താരങ്ങളായ ഹാഷിറും ടീമുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുക. അലൻ, അജിൻ, വിനായക് തുടങ്ങിയലകാണ് മറ്ര് താരങ്ങൾ. സംവിധായകൻ അൽഫോൻസ് പുത്രനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

സംവിധായകൻ വിപിൻദാസ് ആണ് രചന. കഴിഞ്ഞവർഷം വൻ വിജയം നേടിയ വാഴ സിനിമയുടെ അവസാന അവസാന ഭാഗത്ത് ഹാഷിറും ടീമും നായകൻമാരാകുന്ന രണ്ടാം ഭാഗത്തെക്കുറിച്ച് സൂചന നൽകിയിരുന്നു. ബോക്സ് ഓഫീസിൽ 40 കോടിയാണ് ആനന്ദ് മേനോൻ സംവിധാനം ചെയ്ത വാഴ കളക്ട് ചെയ്തത്.വിപിൻദാസിന്റെ രചനയിലാണ് വാഴ എത്തിയത്. പി.ആ|ർ. ഒ എ. എസ്. ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY