
നടി നിമിഷ സജയന്റെ സഹോദരി നീതു വിവാഹിതയായി. കാർത്തിക് ശിവശങ്കർ എന്നാണ് വരന്റെ പേര്. സഹോദരിയുടെ വിവാഹ ചിത്രങ്ങൾ നിമിഷ തന്നെ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. സഹോദരിക്കും ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളും നിമിഷ പങ്കുവച്ചിട്ടുണ്ട്.സിംപിൾ ലുക്കിൽ ചുവപ്പു പട്ടുസാരിയാണ് നിമിഷ അണിഞ്ഞത്. സഹോദരി നീതുവും ലളിതമായ വിവാഹ വേഷത്തിൽ ആയിരുന്നു.ശാശ്വതയുടെ തുടക്കം" എന്ന തലക്കെട്ടിലാണ് സഹോദരിയുടെ വിവാഹ ചിത്രങ്ങൾ പങ്കുവച്ചത്. വിവാഹ ചിത്രങ്ങളിൽ പൊട്ടിച്ചിരിക്കുന്ന നിമിഷയെ കാണാം.
''എന്റെ കണ്ണുകൾ നിറയുന്നുണ്ടെങ്കിലും മനസ് സന്തോഷത്തിൽ പുഞ്ചിരിക്കുകയാണ്. വിവാഹ ചിത്രങ്ങൾക്കൊപ്പം നിമിഷ സജയൻ കുറിച്ചു. അടുത്തിടെയാണ് നിമിഷ കൊച്ചിയിൽ പുതിയ വീട് സ്വന്തമാക്കിയത്.ജനനി എന്നാണ് വീടിന്റെ പേര്. പുതിയ വീടിന്റെ ഗൃഹപ്രവേശം ആഘോഷിക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം സിനിമാ സുഹൃത്തുക്കളും എത്തിയിരുന്നു.
അനു സിതാര, ഗണപതി, ചിദംബരം, ഷാഹി കബീർ, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |