
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ചിത്രത്തിന്റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെൻസ് നിലനിറുത്തി പ്രേക്ഷകരിൽ ആകാംഷ നിറച്ചാണ് ട്രെയിലർ ഒരുക്കിയത്. ഏറെ ത്രില്ലടിപ്പിക്കുന്ന പൊളിറ്റിക്കൽ കഥയാണ് നരിവേട്ട എന്നാണ് സൂചന. മുത്തങ്ങയിലേക്ക് സൂചന നൽകി ട്രെയിലർ ട്രെൻഡിംഗിൽ ഇടം പിടിച്ചു.
ടൊവിനോ തോമസ് വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെയും സുരാജ് വെഞ്ഞാറമൂട് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദിനെയും തമിഴ് സംവിധായകനും നടനുമായ ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.പ്രിയംവദ കൃഷ്ണൻ , ആര്യ സലിം, റിനി ഉദയകുമാർ എന്നിവരാണ് മറ്റു താരങ്ങൾ.കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് തിരക്കഥ.ഛായാഗ്രഹണം- വിജയ്, ഗാനങ്ങൾ കൈതപ്രം, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ .എം ബാദുഷ,ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നിർമ്മാണം. മേയ് 16ന് റിലീസ് ചെയ്യും. പി.ആർ. ഒ വാഴൂർ ജോസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |