SignIn
Kerala Kaumudi Online
Friday, 23 October 2026 11.18 AM IST

ബ്രേക്കപ്പിന് കാരണം തമന്നയുടെ പിൻമാറ്റം

ss

നടൻ വിജയ് വർമ്മയുമായുള്ള നടി തമന്ന ഭാട്ടിയയുടെ പിൻമാറ്റത്തിന് കാരണം തിരയുകയായിരുന്നു ഇതുവരെ ആരാധകർ. വിജയ് വർമ്മ- തമന്ന ബന്ധത്തിന് തമന്നയുടെ അച്ഛന് എതിർപ്പുണ്ടായിരുന്നു. എന്നാൽ ഒടുവിൽ തീരുമാനത്തെ അംഗീകരിക്കുകയും ചെയ്തതാണ്. 2024 - 2025 വർഷം വിവാഹം കഴിക്കാനായിരുന്നു തമന്നയുടെ തീരുമാനം.

എന്നാൽ അധികം വൈകാതെ തമന്നയ്ക്ക് വിവാഹത്തോട് താത്പര്യം കുറഞ്ഞു. കാരണം അന്വേഷിച്ച അച്ഛനോട് തനിക്ക് ഇപ്പോൾ താത്പര്യമില്ല എന്നായിരുന്നു മറുപടി. എന്നാൽ തമന്നയ്ക്ക് ഒരുഘട്ടത്തിൽ വിജയ് വർമ്മയോട് അനിഷ്ടം തോന്നി എന്നാണ് റിപ്പോർട്ട്. തനിക്കൊപ്പം വിജയ് എല്ലായിടത്തും വരുന്നത് തമന്നയ്ക്ക് ഇഷ്ടമല്ലായിരുന്നു. എന്നാൽ തമന്നയോടൊപ്പം എപ്പോഴും സജീവ സാന്നിദ്ധ്യമായി മാറാൻ വിജയ വർമ്മ ശ്രമിച്ചു. താനുമായുള്ള ബന്ധത്തിൽ വിജയ് കമ്മിറ്റഡ് അല്ലെന്ന് തമന്നയ്ക്ക് തോന്നിയത്രേ. ബന്ധത്തിൽ നിന്ന് വേർപിരിയുമ്പോൾ എന്ത് മറുപടി ആരാധർക്ക് നൽകുമെന്ന് മാതാപിതാക്കളുടെ ചോദ്യത്തിന് അതിന്റെ ആവശ്യമില്ലെന്നായിരുന്നു തമന്നയുടെ മറുപടി.

ഇരുവരും ബ്രേക്കപ്പിലാണെങ്കിലും അടുത്ത സുഹൃത്തുക്കളായി തുടരാനാണ് തീരുമാനം. രണ്ടുവർഷത്തെ പ്രണയം അവസാനിപ്പിച്ച് ഇരുവരും രണ്ട് വഴിയിലായി. ലസ് സ്റ്റോറീസ് 2 ന്റെ ചിത്രീകരണത്തിലാണ് തമന്നയും വിജയ് വർമ്മയും പ്രണയത്തിലാകുന്നത്. ആദ്യ കാഴ്ചയിൽ തന്നെ തനിക്ക് വിജയ് വർമ്മയോട് ക്രഷ് തോന്നി എന്ന് തമന്ന പറഞ്ഞിരുന്നു. വിവാഹശേഷം മുംബയിൽ ഒരുമിച്ച് താമസിക്കാൻ ആഡംബര വസതിവരെ ഇരുവരും കണ്ടിരുന്നു. തമന്നയുമായുള്ള ബന്ധം താൻ മറച്ചുവയ്ക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ സ്വകാര്യതയ്ക്ക് താൻ വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും വിജയ് വെളിപ്പെടുത്തിയിരുന്നു. തങ്ങളുടെ ബന്ധം ആഘോഷിക്കപ്പെടേണ്ടത് തന്നെ എന്നാണ് കരുതുന്നതെന്നും തമന്നയും ഇതേ ആശയമുള്ള വ്യക്തിയാണെന്നും വിജയ് പറഞ്ഞിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY