SignIn
Kerala Kaumudi Online
Friday, 23 October 2026 9.06 AM IST

ദുൽഖറിന്റെ കാന്ത; സമുദ്രക്കനിയുടെ ലുക്ക്

ss




ദുൽഖർ സൽമാൻ നായകനായെത്തുന്ന 'കാന്ത' എന്ന തമിഴ് ചിത്രത്തിൽ സമുദ്രക്കനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് വെളിപ്പെടുത്തി പോസ്റ്റർ പുറത്ത്. സമുദ്രക്കനിയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് പോസ്റ്റർ റിലീസ് ചെയ്തത്. ദുൽഖർ സൽമാന് ഒപ്പം വളരെ ശക്തമായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ചിത്രത്തി ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തേ റിലീസ് ചെയ്യുകയും വമ്പൻ പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. സെൽവമണി സെൽവരാജ് ആണ് തിരക്കഥ എഴുതി കാന്ത സംവിധാനം ചെയ്യുന്നത്.റാണ ദഗുബട്ടി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഭാഗശ്രീയുടെ ചിത്രത്തിലെ ലുക്കും നേരത്തേ പുറത്ത് വന്നു.
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്, റാണ ദഗുബട്ടിയുടെ സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗുബട്ടി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് നിർമ്മാതാക്കൾ. 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരിസ് ഒരുക്കി ശ്രദ്ധ നേടിയ സംവിധായകൻ ആണ് സെൽവമണി സെൽവരാജ്.
. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത് വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും.
ഛായാഗ്രഹണം- ഡാനി സാഞ്ചസ് ലോപ്പസ്, സംഗീതം- ഝാനു ചന്റർ, എഡിറ്റർ- ലെവെലിൻ ആന്റണി ഗോൺസാൽവേസ്, കലാസംവിധാനം- രാമലിംഗം, വസ്ത്രാലങ്കാരം- പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ്. പി.ആർ.ഒ- ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY