
മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡിന്റെ മികച്ച വിജയത്തിനുശേഷം റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ . സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ആണ് ചിത്രം നിർമ്മിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ സൂപ്പർ ഡ്യൂപ്പർ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ക്യാമറ ചലിപ്പിച്ചത് റോബി വർഗീസ് രാജ് ആണ്. ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായിരുന്നു മാർട്ടിൻ പ്രക്കാട്ട്. നായാട്ടിനുശേഷം ചാക്കോച്ചനും മാർട്ടിൻ പ്രക്കാട്ടും ഒരുമിച്ച ചിത്രമായ ഡ്രൈവർ ഓൺ ഡ്യൂട്ടി നവാഗതനായ ജിത്തു അഷ്റഫ് ആണ് സംവിധാനം ചെയ്തത്. മമ്മൂട്ടി നായകനായ പുതിയ നിയമം എന്ന ചിത്രത്തിലൂടെയാണ് റോബി വർഗീസ് രാജ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. അതേസമയം മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന മമ്മൂട്ടി - മോഹൻലാൽ ചിത്രമാണ് ചാക്കോച്ച ന്റെ പുതിയ പ്രോജക്ട്. അടുത്ത ആഴ്ച ചാക്കോച്ചൻ വീണ്ടും ലൊക്കേഷനിൽ ജോയിൻ ചെയ്യും. മാത്തുക്കുട്ടി സേവ്യർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാക്കോച്ചനെ ഇനി കാത്തിരിക്കുന്നത്. ആസിഫ് അലിയോടൊപ്പം കേന്ദ്ര കഥാപാത്രത്തെയാണ് ചാക്കോച്ചൻ അവതരിപ്പിക്കുന്നത്. ഒരു ദുരൂഹസാഹചര്യത്തിൽ ആണ് റിലീസിന് ഒരുങ്ങുന്ന ചാക്കോച്ചൻ ചിത്രം.
സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളും ചാക്കോച്ചനും വീണ്ടും ഒരുമിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും ചേർന്ന് നിർമ്മിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |