
മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ആക്ഷൻ കോമഡി ചിത്രം ഛോട്ടാ മുംബൈ മേയ് 21 ന് റീ റിലീസ് ചെയ്യും.18 വർഷങ്ങൾക്ക് ശേഷം മോഹൻലാലിന്റെ ജന്മദിനത്തിൽ ചിത്രം റീ റിലീസ് ചെയ്യുമ്പോൾ 4k ദൃശ്യമികവോടെ, ഡോൾബി അറ്റ്‍മോസ് ശബ്ദ സംവിധാനവുമായാണ് എത്തുക. ദേവദൂതനു ശേഷം ഹൈ സ്റ്റുഡിയോസ് ആണ് 4k ഡോൾബി അറ്റ്മോസിൽ ഛോട്ടാ മുംബൈറിമാസ്റ്ററിംഗ് ചെയ്യുന്നത്.അൻവർ റഷീദും മോഹൻലാലും ഒരുമിച്ച ഒരേയൊരു ചിത്രം, റിലീസ് സമയത്തും പിൽക്കാലത്തും ലാൽ ആരാധകർ ആഘോഷിച്ച ഒന്നാണ്.
ചിത്രത്തി ന്റെ റി റിലീസ് അനൗൺസ്മെൻ്റ് പോസ്റ്റർ മോഹൻലാലും, സംവിധായകരായ സിബി മലയിൽ, തരുൺ മൂർത്തി എന്നിവർ ചേർന്ന് റിലീസ് ചെയ്തു.കലാഭവൻ മണി, മണിയൻ പിള്ള രാജു, രാജൻ പി ദേവ്, വിനായകൻ, സുരാജ് വെഞ്ഞാറമൂട്, ജഗതി, ഇന്ദ്രജിത്ത്, സിദ്ദിഖ്, ബിജുക്കുട്ടൻ, മണിക്കുട്ടൻ, സായ്കുമാർ, മല്ലിക സുകുമാരൻ, സനുഷ എന്നിവരാണ് മറ്റ് താരങ്ങൾ. രചന ബെന്നി പി നായരമ്പലം, ഛായാഗ്രഹണം: അഴകപ്പൻ
മണിയൻപിള്ള രാജു പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മണിയൻപിള്ള രാജു, അജയചന്ദ്രൻ നായർ, രഘുചന്ദ്രൻ നായർ എന്നിവർ ചേർന്നാണ് നിർമ്മാണം.
പി.ആർ.ഒ: പി.ശിവപ്രസാദ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |