SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

കാളരാത്രി ടീസർ

ss

ആർജെ മഡോണയ്ക്ക് ശേഷം ആനന്ദ് കൃഷ്ണ രാജ് രചനയും സംവിധാനവും നിർവഹിക്കുന്ന 'കാളരാത്രി ' എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ഞെട്ടിക്കുന്ന ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ടീസർ ഇതിനോടകം ഏറെ ശ്രദ്ധയാകർഷിച്ചു.
ആക്ഷൻ-പാക്ക്ഡ് ക്രൈം ത്രില്ലറാണ് കാളരാത്രി. പുതുമുഖങ്ങളായ മരിയ അബീഷ്, അഡ്രിയൻ അബീഷ്, ആൻഡ്രിയ അബീഷ് എന്നിവർക്കൊപ്പം, തമ്പു വിൽസൺ, അഭിമന്യു സജീവ്, ജോളി ആന്റണി, മരിയ സുമ എന്നിവരും നിരവ ധി പുതുമുഖങ്ങളും അണിനിരക്കുന്നു.ഛായാഗ്രഹണം : ലിജിൻ എൽദോ എലിയാസ്, മ്യൂസിക് & ബിജിഎം: റിഷാദ് മുസ്തഫ, ലൈൻ പോഡ്യൂസർ: കണ്ണൻ സദാനന്ദൻ, ആർട്ട്: ഡാനി മുസിരിസ്, മേക്കപ്പ്: മഹേഷ് ബാലാജി,ഗ്രേമോങ്ക് പിക്ചേഴ്സ് ആണ് നിർമ്മാണം. പി.ആർ. ഒ: പി ശിവപ്രസാദ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY