
ദുൽഖർ സൽമാൻ നായകനായി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന "ഐ ആം ഗെയിം" എന്ന ചിത്രത്തിൽ തമിഴ് നടി സംയുക്ത വിശ്വനാഥൻ നായിക .സുഴൽ, ചട്ണി സാമ്പാർ, സ്വീറ്റ് കാരം കോഫീ, മോഡേൺ ലവ് ചെന്നൈ, എങ്ക ഹോസ്റ്റൽ എന്നീ വെബ് സീരീസുകളിലും ചാരി 111 , ഓ മനപെണ്ണേ എന്നീ തമിഴ് ചിത്രങ്ങളിലും സായ് അഭയങ്കരിന്റെ കച്ചി സേറ എന്ന സൂപ്പർഹിറ്റ് മ്യൂസിക് ആൽബത്തിലും സംയുക്ത വേഷമിട്ടിട്ടുണ്ട്.ഐ ആം ഗെയിം ആദ്യ മലയാള ചിത്രമാണ്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി എന്നിവരും വേഷമിടുന്നു . ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ അൻപറിവ് ടീം ഒരുക്കുന്ന വമ്പൻ സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ്ആയിരിക്കും . സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവരാണ് തിരക്കഥ . ആദർശ് സുകുമാരനും ഷഹബാസ് റഷീദും ചേർന്നാണ് സംഭാഷണം ഒരുക്കുന്നത്. ഛായാഗ്രഹണം- ജിംഷി ഖാലിദ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റിംഗ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി,ഗാനരചന- മനു മഞ്ജിത്ത്, വിനായക് ശശികുമാർ,പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ,
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ ആണ് നിർമ്മാണം. പി. ആർ.ഒ- ശബരി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |