SignIn
Kerala Kaumudi Online
Friday, 23 October 2026 9.05 AM IST

മുഖം വ്യക്തമാക്കാതെ ആന്റണി വർഗീസ്,​ കാട്ടാളൻ പുതിയ പോസ്റ്റർ

ss



മാർക്കോ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന കാട്ടാളൻ സിനിമയുടെ പുതിയ പോസ്റ്റർ പുറത്ത്. ആന്റണി വർഗീസ് നായകനാകുന്ന ചിത്രത്തിന്റെ പോസ്റ്ററിൽ
മഴുവുമേന്തി മുഖം വ്യക്തമാക്കാത്ത പുറം തിരിഞ്ഞ രൂപത്തിൽ കാണുന്ന നായകനെ കാട്ടാന തുമ്പികൈ കൊണ്ട് പിടിച്ചിരിക്കുന്ന ദൃശ്യമാണ് . കാട്ടാനയ്ക്ക് ഒരു കൊമ്പ് മാത്രമാണ് , മറ്റൊന്ന് നായകന്റെ കൈയിൽ പിടിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങൾ മനുഷ്യനും കാട്ടാനയും തമ്മിലുള്ള ശക്തമായ ഒരു സംഘട്ടനത്തെയാണ് സൂചിപ്പിക്കുന്നത്. ഒരു വലിയ സ്കെയിൽ പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ല‌ർ മാസ്സ് ചിത്രമായിരിക്കാം ഇതെന്ന് പോസ്റ്ററിലൂടെ വ്യക്തം.
.നവാഗതനായ പോൾ ജോർജ്ജ് ആണ് സംവിധാനം .
പെപ്പെ തന്റെ യഥാർത്ഥ പേരായ "ആന്റണി വർഗീസ്" എന്ന പേരിൽ ചിത്രത്തിൽ എത്തുന്നതെന്ന പ്രത്യേകതയും പുതിയ പോസ്റ്റർ പങ്ക് വയ്ക്കുന്നു. ചിത്രീകരണം ഉടൻ ആരംഭിക്കും. പി ആർ ഒ: ആതിര ദിൽജിത്ത്



Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY