SignIn
Kerala Kaumudi Online
Saturday, 24 October 2026 5.51 AM IST

ഈ പാട്ട് ഓണം കൊണ്ടുപോവും, സാഹസം ഡാൻസുമായി റംസാനും ഗൗരി കിഷനും

ss



ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന 'സാഹസ'ം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ബിബിൻ അശോക് ഈണം നൽകിയ " ഓണം മൂഡ്' എന്ന ഗാനം ആലപിച്ചത് ഫെജോ ആണ് , വരികൾ രചിച്ചത് വിനായക് ശശികുമാർ.ഓണാഘോഷം സമ്മാനിക്കുന്ന ഉത്സവാന്തരീക്ഷമാണ് "ഓണം മൂഡ്" എന്ന ഗാനത്തിന്റെ ഹൈലൈറ്റ്. ഓണക്കാലത്ത് യുവാക്കൾക്കിടയിലും കോളേജ് കാമ്പസുകളിലും തരംഗമായി മാറും എന്ന തരത്തിൽ പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. റംസാൻ, ഗൗരി കിഷൻ എന്നിവരുടെ തകർപ്പൻ ഡാൻസ് ആണ് ഗാനത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇവർക്കൊപ്പം ശബരീഷ് വർമ്മ, ജീവ ജോസഫ്, നരേൻ, ഭഗത് മാനുവൽ തുടങ്ങി ഒട്ടേറെ താരങ്ങൾ ചുവടു വെക്കുന്നുണ്ട്.

ട്വന്റി വൺ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷംബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന സാഹസത്തിൽ നരേൻ, ബാബു ആന്റണി, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. തമാശയും ആക്ഷനും കോർത്തിണക്കി അഡ്വെഞ്ചർ മൂഡിൽ കഥ അവതരിപ്പിക്കുന്ന ചിത്രത്തിൽ അജു വർഗീസ്, സജിൻ ചെറുകയിൽ, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വർഷ രമേശ്, വിനീത് തട്ടിൽ, മേജർ രവി, ഭഗത് മാനുവൽ, കാർത്തിക്, ജയശ്രീ, ആൻ സലിം, എന്നിവരാണ് മറ്റു താരങ്ങൾ.ഛായാഗ്രഹണം- ആൽബി, സംഗീതം- ബിബിൻ അശോക്, എഡിറ്റർ- കിരൺ ദാസ്, തിരക്കഥ, സംഭാഷണം - ബിബിൻ കൃഷ്ണ, യദുകൃഷ്ണ ദയകുമാർ, ഗാനങ്ങൾ- വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ, 'ട്വന്റി വൺ ഗ്രാംസ്', 'ഫീനിക്സ്' എന്നീ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച റിനിഷ് കെ. എൻ ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ സാഹസം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഷിനോജ് ഒടണ്ടയിൽ, രഞ്ജിത് ഭാസ്കരൻ. അടുത്ത മാസം റിലീസ് ചെയ്യും. പി.ആർ.ഒ- ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY