SignIn
Kerala Kaumudi Online
Friday, 23 October 2026 9.05 AM IST

സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം 'ഏക് ദിൻ' നവംബർ 7ന്

ss

ബോളിവുഡിൽ നടി സായ് പല്ലവി അരങ്ങേറ്റം കുറിക്കുന്ന ഏക് ദിൻ നവംബർ 7ന് റിലീസ് ചെയ്യും. ആമിർ ഖാന്റെ മകൻ ജുനൈദ് ഖാൻ ആണ് നായകൻ. റൊമാന്റിക് ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രം ആമിർ ഖാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്നു.

17 വർഷത്തിനുശേഷം ആമിർ ഖാനും സഹോദരൻ മൻസൂർ ഖാനും നിർമ്മാതാക്കളായി എത്തുന്ന ചിത്രം സുനിൽ പാണ്ഡെ സംവിധാനം ചെയ്യുന്നു. ഏക് ദിൻ , ജുനൈദ് ഖാന്റെ മൂന്നാമത്തെ ചിത്രം ആണ്. മഹാരാജ്, ലവ്‌യാപ എന്നിവയാണ് ജുനൈദിന്റെ മറ്റു ചിത്രങ്ങൾ.അതേസമയം വൻതാര നിരയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമയായ രാമായണയിലും സായ് പല്ലവി ആണ് നായിക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY