SignIn
Kerala Kaumudi Online
Monday, 21 September 2026 9.23 PM IST

ജഗൻ ഷാജി കൈലാസിന്റെ ചിത്രത്തിൽ ദിലീപ്

ss

ചിത്രീകരണം ഒക്ടോബറിൽ

ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീപ് നായകൻ. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കും. ഭ.ഭ.ബയ്ക്കുശേഷം ദിലീപ് അഭിനയിക്കുന്നത് ജഗൻ ഷാജി കൈലാസിന്റെ ചിത്രത്തിലാണ്. ചിത്രത്തെക്കുറിച്ച് ഒൗദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും.ഭ.ഭ.ബയുടെ ഡബിംഗിലാണ് ദിലീപ്. ഏതാനും ദിവസത്തെ ചിത്രീകരണം പാലക്കാട് അവശേഷിക്കുന്നുമുണ്ട്. പൂജാഅവധിക്ക് ചിത്രം റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നത്.

സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും മൂത്ത മകനാണ് ജഗൻ. 2006ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ദ ഡോൺ എന്ന ചിത്രത്തിൽ ദിലീപ് അഭിനയിച്ചിട്ടുണ്ട്.

ഷാജി കൈലാസ്, രഞ്ജിപണിക്കർ, നിഥിൻ രഞ്ജിപണിക്കർ എന്നിവരോടൊപ്പം ജഗൻ പ്രവർത്തിച്ചിട്ടുണ്ട്. അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന മ്യൂസിക് ആൽബം ഒരുക്കിയിട്ടുണ്ട്. അതേസമയം പ്രിൻസ് ആന്റ് ഫാമിലിക്കുശേഷം തിയേറ്ററിൽ എത്തുന്ന ദിലീപ് ചിത്രം ആണ് ഭ.ഭ.ബ. മാസ് കോമഡി ഗണത്തിൽപ്പെടുന്ന ഭ.ഭ.ബ ബിഗ് ബഡ്‌ജറ്റിൽ ആണ് ഒരുങ്ങുന്നത്. ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിൽ അതിഥിവേഷത്തിൽ മോഹൻലാൽ എത്തുന്നുണ്ട്. സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, ബാലുവർഗീസ്, അശോകൻ, ജി. സുരേഷ്‌കുമാർ, നോബി, സെന്തിൽ കൃഷ്ണ, റെസിൻ കിംഗ്‌സ്‌ലി, ഷിൻസ്, ശരണ്യ പൊൻവർണൻ, ധനശ്രീ, ലങ്കാലക്ഷ്‌മി, കൊറിയോഗ്രാഫർ സാന്റി എന്നിവരാണ് മറ്റു താരങ്ങൾ.

താരദമ്പതികളായ ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്നാണ് തിരക്കഥ. ശ്രീഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY