SignIn
Kerala Kaumudi Online
Saturday, 24 October 2026 1.41 AM IST

കാട്ടാളനിൽ കിൽ താരം പാർത്ഥ് തിവാരി

ss

മാർക്കോ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ്എന്റർടെയ്ൻമെന്റ് ബാനറിൽ ഷരീഫ് മുഹമ്മദിന്റെ നിർമ്മാണത്തിൽ ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ സിനിമയിൽ ബോളിവുഡിലെ ശ്രദ്ധേയ വയലൻസ് ചിത്രം 'കിൽ' താരം പാർത്ഥ് തിവാരിയും . 'കില്ലിൽ സിദ്ധി എന്ന ക്രൂരനായ കഥാപാത്രമായെത്തിയ പാർത്ഥ് തിവാരി 'കാട്ടാളനി'ൽ ശ്രദ്ധേയ വേഷം അവതരിപ്പിക്കുന്നു രജിഷ വിജയനാണ് നായിക. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് കാട്ടാളനിൽ ഒരുമിക്കുന്നത്. സുനിൽ, കബീർ ദുഹാൻ സിംഗ്, ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ , രാജ് തിരൺദാസു, ഷോൺ ജോയ്, മലയാളി റാപ്പർ ബേബി ജീൻ, ഹനാൻ ഷാ എന്നിവർക്ക് സ്വാഗതമേകി പോസ്റ്ററുകൾ പുറത്തിറങ്ങിയിരുന്നു. ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആക്ഷനൊരുക്കുന്നു.കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് ഈണം. ഉണ്ണി ആർ. രചന നിർവഹിക്കുന്നു. എഡിറ്റിംഗ് ഷമീർ മുഹമ്മദ് . രണദിവെ ആണ് ഛായാഗ്രഹണം. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി, , പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, പി.ആർ. ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY