SignIn
Kerala Kaumudi Online
Saturday, 24 October 2026 4.55 AM IST

മാത്യു തോമസും മീനാക്ഷി ഉണ്ണിക്കൃഷ്ണനും, നൈറ്റ് റൈഡേഴ്സ് സെക്കന്റ് ലുക്ക്

ss

മാത്യു തോമസ് നായകനായി ചിത്രസംയോജകൻ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന നൈറ്റ് റൈഡേഴ്സ് എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഹൊറർ കോമഡി ഗണത്തിൽ ഒരുങ്ങുന്ന ചിത്രം നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. മീനാക്ഷി ഉണ്ണിക്കൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് മറ്റ് താരങ്ങൾ. രചന
ജ്യോതിഷ് എം., സുനു എ.വി. ഛായാഗ്രഹണം - അഭിലാഷ് ശങ്കർ, എഡിറ്റർ- നൗഫൽ അബ്ദുള്ള, സംഗീതം- യാക്സൻ ഗാരി പെരേര, നേഹ എസ്. നായർ, ആക്ഷൻ - കലൈ കിങ്സ്റ്റൻ, സൗണ്ട് ഡിസൈൻ - വിക്കി, നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമ്മാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്നാണ് നിർമ്മാണം .
പി. ആർ .ഒ : പ്രതീഷ്ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY