SignIn
Kerala Kaumudi Online
Friday, 23 October 2026 9.05 AM IST

ഗബ്രിയുടെ ഫൈറ്റ് ദ നൈറ്റ്' നൈറ്റ് റൈഡേഴ്‌സ് ആദ്യ ഗാനം

ss

മാത്യു തോമസിനെ നായകനാക്കി എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് ' എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. 'ഫൈറ്റ് ദ നൈറ്റ്' എന്ന പേരിൽ 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' ആന്തം എന്ന രീതിയിലാണ് ഗാനം പുറത്തിറങ്ങിയത്. റാപ്പുകളിലൂടെ ശ്രദ്ധ നേടിയ ഗബ്രി ആദ്യമായി പിന്നണി ഗായകനാകുന്നു എന്ന പ്രത്യേകതയാണ് പാട്ടിന്. വരികൾ രചിച്ചതും ഗബ്രി തന്നെയാണ്. ഈണം പകർന്നത് യാക്‌സൻ ഗാരി പെരേര, നേഹ എസ്. നായർ എന്നിവർ ചേർന്നാണ്.മീനാക്ഷി ഉണ്ണിക്കൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് , ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ദീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ടി സീരീസ് സൗത്ത് ആണ് മ്യൂസിക് അവകാശം സ്വന്തമാക്കിയത്.പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി എന്നിവരാണ് രചന,ഛായാഗ്രഹണം- അഭിലാഷ് ശങ്കർ, എഡിറ്റർ- നൗഫൽ അബ്ദുള്ള, എ ആന്റ് എച്ച്.എസ്പ്രൊ ഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്നാണ് നിർമ്മാണം.പി.ആർ.ഒ - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY