
ധ്യാൻ ശ്രീനിവാസനും ലുക്മാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള എന്ന ചിത്രത്തിന്റെ ആകാംക്ഷ നിറയ്ക്കുന്നതും കൗതുകം ജനിപ്പിക്കുന്നതുമായ ടീസർ പുറത്തിറങ്ങി. ഒരു വള മൂലം പലരുടെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തി ഏറെ രസകരമായി സംവിധായകൻ മുഹാഷിൻ ഒരുക്കിയ വള സെപ്തംബർ 19ന് ലോകവ്യാപകമായി തിയേറ്ററുകളിലെത്തും.ഹാസ്യത്തിൽ ചാലിച്ചൊരുക്കിയിരിക്കുന്ന കുടുംബ ബന്ധങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. രവീണ രവി, ശീതൾ ജോസഫ് എന്നിവരാണ് നായികമാർ. വിജയരാഘവൻ, ശാന്തികൃഷ്ണ,
അബു സലിം, അർജുൻ രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, ഷാഫി കൊല്ലം, യൂസുഫ് ഭായ്, ഗോകുലൻ തുടങ്ങിയവരോടൊപ്പം പ്രശസ്ത സംഗീതസംവിധായകനായ ഗോവിന്ദ് വസന്തയും താരനിരയിലുണ്ട്.രചന
ഹർഷദ്, ഛായാഗ്രഹണം: അഫ്നാസ് വി, എഡിറ്റിങ്: സിദ്ദിഖ് ഹൈദർ, സംഗീതം: ഗോവിന്ദ് വസന്ത,പ്രൊജക്ട് കോർഡിനേറ്റർ: ജംഷീർ പുറക്കാട്ടിരി,
ഫെയർബെ ഫിലിംസാണ് ആണ് നിർമ്മാണം. വിതരണം വേഫെറർ ഫിലിംസ്,
പി. ആർ. ഒ: പ്രതീഷ് ശേഖർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |