SignIn
Kerala Kaumudi Online
Friday, 23 October 2026 11.48 AM IST

ഭൂതഗണവുമായി വേടൻ

ss

നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ് പുതിയ ഗാനം

മാത്യു തോമസിനെ നായകനാക്കി എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' എന്ന റൊമാൻ്റിക് സസ്പെൻസ് ത്രില്ലർ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. " ഭൂതഗണം" എന്ന പേരിൽ റിലീസ് ചെയ്ത ഗാനത്തിനു ഈണം പകർന്നത് യാക്‌സൻ ഗാരി പെരേര, നേഹ എസ്. നായർഎന്നിവർ ചേർന്നാണ്. വേടൻ വരികൾ രചിച്ച് ആലപിച്ച ഗാനത്തിന് കാർത്തിക ബി .എസും ശബ്ദം നൽകിയിട്ടുണ്ട്. കിങ് ഒരേഖ് ആണ് അഡിഷണൽ വരികൾ ഒരുക്കിയത്. ഗാനത്തിന്റെ വീഡിയോയിൽ വേടൻ പ്രത്യക്ഷപ്പെടുന്നുമുണ്ട്.

മീനാക്ഷി ഉണ്ണിക്കൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ് , ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ദീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് മറ്റു താരങ്ങൾ. നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തില്‍ നടക്കുന്ന സംഭവമാണ് അവതരിപ്പിക്കുന്നത്.പ്രണയവിലാസം’ എന്ന ചിത്രത്തിന്റെ എഴുത്തുകാരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവർ ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം- അഭിലാഷ് ശങ്കർ, എഡിറ്റർ - നൗഫൽ അബ്ദുള്ള,

സംഘട്ടനം- കലൈ കിങ്സ്റ്റൻ, സൗണ്ട് ഡിസൈൻ- വിക്കി, ഫൈനൽ മിക്‌സ്- എം.ആർ. രാജാകൃഷ്ണൻ, വസ്ത്രാലങ്കാരം- മെൽവി ജെ, വിഎഫ്എക്‌സ്- പിക്‌റ്റോറിയൽ എഫ്എക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ- നവാബ് അബ്ദുള്ള,

എ ആന്റ് എച്ച്.എസ്. പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ഹംസ തിരുനാവായ എന്നിവർ ചേർന്നാണ് നിർമ്മാണം. ഒക്ടോബർ 10ന് റിലീസ് ചെയ്യും.
പി.ആർ. ഒ - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY