SignIn
Kerala Kaumudi Online
Friday, 23 October 2026 11.18 AM IST

സൈക്കോളജിക്കൽ ത്രില്ലർ: ചാക്കോച്ചൻ - ലിജോ മോൾ ചിത്രം ആരംഭിച്ചു

ss

നിർമ്മാണം ടി-സീരീസ് ഫിലിംസും പനോരമ സ്റ്റുഡിയോസും

കുഞ്ചാക്കോ ബോബൻ, ലിജോമോൾ എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രശസ്ത എഡിറ്റർ കിരൺ ദാസ് സംവിധാനം ചെയ്യുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ആരംഭിച്ചു . കിരൺ ദാസിന്റെ ആദ്യ സംവിധാന സംരംഭം ഭൂഷൺ കുമാറിന്റെയും ഗുൽഷൻ കുമാറിന്റെയും ടി-സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസുമായി സഹകരിച്ചാണ് നിർമ്മാണം. പ്രമുഖ നിർമ്മാതാക്കളായ കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവർ ചേർന്ന് നിർമ്മിക്കുന്നു. സുധീഷ്, ഷാജു ശ്രീധർ, കൃഷ്ണ പ്രഭ, സിബി തോമസ്, സാബുമോൻ, അരുൺ ചെറുകാവിൽ, വിനീത് തട്ടിൽ, ഉണ്ണി ലാലു, നിതിൻ ജോർജ്, കിരൺ പീതാംബരൻ, ജോളി ചിറയത്ത്, തങ്കം മോഹൻ, ശ്രീകാന്ത് മുരളി, ഗംഗാ മീര തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. പനോരമ സ്റ്റുഡിയോസ് പ്രൊഡക്ഷൻ നമ്പർ 3' എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന് തിരക്കഥാകൃത്തും സംവിധായകനുമായ ഷാഹി കബീർ രചന നിർവഹിക്കുന്നു. നവിസ് സേവ്യർ, റാം മിർചന്ദാനി, രാജേഷ് മേനോൻ (ഹെഡ് ക്രിയേറ്റീവ് (പനോരമ സ്റ്റുഡിയോസ്), അഭിനവ് മെഹ്‌റോത്ര എന്നിവർ സഹനിർമ്മാതാക്കളാണ്.

ഛായാഗ്രഹണം: അർജുൻ സേതു, എഡിറ്റർ: കിരൺ ദാസ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്, കോസ്റ്റ്യൂം: ഗായത്രി കിഷോർ, മേക്കപ്പ്: റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: ജിതിൻ ജോസഫ്, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ് വിഎഫ്എക്സ്, പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനോദ് രാഘവൻ, പി.ആർ.ഒ ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY