SignIn
Kerala Kaumudi Online
Monday, 21 September 2026 3.57 PM IST

മേജർ മഹാദേവനായി മോഹൻലാൽ വീണ്ടും

ss

മേജർ രവി ചിത്രത്തിന് പേര് പഹൽഗാം ഓപ്പറേഷൻ സിന്ദൂർ 2025

മോഹൻലാലിനെ നായകനാക്കി മേജർ രവി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന് പഹൽഗാം ഓപ്പറേഷൻ സിന്ദൂർ 2025 എന്ന് പേരിട്ടു. 1971 ബിയോണ്ട് ബോർഡേഴ്സിന് ശേഷം മോഹൻലാലും മേജർ രവിയും വീണ്ടും ഒരുമിക്കുകയാണ്. മോഹൻലാൽ ചിത്രങ്ങളിലെ ഐക്കണിക്ക് ക്യാരക്ടറായ മേജർ മഹാദേവന്റെ തിരിച്ച് വരവാണ് ചിത്രത്തിന്റെ സവിശേഷതകളിലൊന്ന്. പഹൽഗാം ഭീകരാക്രമണത്തിന്റെയും ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്റ്റ് മേജർരവി പൂർത്തിയാക്കി . തൊടുപുഴയിൽ ദൃശ്യം 3യുടെ ചിത്രീകരണത്തിനിടെ തിരക്കഥ വായിച്ച് കേട്ട മോഹൻലാൽ സമ്മതം അറിയിച്ചുവെന്നാണ് വിവരം. അടുത്ത വർഷം പകുതിയോടെ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം. ഛായാഗ്രഹണം തിരുനാവുക്കരശും സംഗീത സംവിധാനം ഹർഷവർദ്ധൻ രാമേശ്വറും സംഘട്ടന സംവിധാനം കെച്ച കെമ്പക്ഡിയും നിർവഹിക്കുന്നു.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആയിരിക്കും നിർമ്മാണം. അതേസമയം ദൃശ്യം 3യുടെ ചിത്രീകരണത്തിലാണ് മോഹൻലാൽ. എറണാകുളത്ത് ദൃശ്യം 3 യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ദൃശ്യം 3 പൂർത്തിയാക്കിയ ശേഷം മോഹൻലാൽ നടൻ ഒാസ്റ്റിൻ ഡാൻ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കും. പ്രകാശ് വർമ്മ, ബിനു പപ്പു, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മാണം.രചന രതീഷ് രവി , സംഗീതം ജെക്സ് ബിജോയ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY