SignIn
Kerala Kaumudi Online
Friday, 23 October 2026 7.57 AM IST

സുധി മാഡിസൺ ചിത്രത്തിൽ നിഖിലയും ഷൈൻ ടോമും

ss

സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖില വിമലും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്നു. മാത്യു തോമസ്, നസ്ളിൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി നെയ്‌മർ എന്ന ചിത്രത്തിലൂടെയാണ് സുധി മാഡിസണിന്റെ സംവിധാന അരങ്ങേറ്റം. ഹാപ്പി അവേഴ്സ് എന്റർടെയ്‌ൻമെന്റ്സ്, എ.ജി.എച്ച്.എസ് പ്രൊഡക്‌ഷൻ ഹൗസ് എന്നീ ബാനറിൽ ആണ് നിഖിൽ വിമൽ- ഷൈൻ ടോം ചാക്കോ ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിലേക്ക് 13 മുതൽ 14 വയസു വരെയുള്ള പെൺകുട്ടികളെയും 14 മുതൽ 15വരെ പ്രായമുള്ള ആൺകുട്ടികളെയും ക്ഷണിച്ചു കാസ്റ്റിംഗ് കാൾ അണിയറ പ്രവർത്തകർ പുറത്തിറക്കി. അതേസമയം പെണ്ണ് കേസ്, അനന്തൻകാട് എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന നിഖില വിമൽ ചിത്രങ്ങൾ. നിഖില വിമൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പെണ്ണുകേസ് ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്യുന്നു.

അജു വർഗീസ്,ഹക്കിം ഷാജഹാൻ, രമേശ് പിഷാരടി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ബാല,ഇർഷാദ് അലി,അഖിൽ കവലയൂർ,പി. പി. കുഞ്ഞി കൃഷ്ണൻ ,ശ്രീകാന്ത് വെട്ടിയാർ, ജയകൃഷ്ണൻ,പ്രവീൺ രാജാ,ശിവജിത്,കിരൺ പീതാംബരൻ,ഷുക്കൂർ, ധനേഷ്,ഉണ്ണി നായർ, രഞ്ജി കങ്കോൽ,സഞ്ജു സനിച്ചൻ,അനാർക്കലി,ആമി,സന്ധ്യ നോജ്,അനുഷ സി, ശ്രീരേഖ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. രശ്മി രാധാകൃഷ്ണൻ, ഫെബിൻ സിദ്ധാർത്ഥ് എന്നിവർ ചേർന്ന് കഥ, തിരക്കഥ സംഭാഷണമെഴുതുന്നു. ഇ ഫോർ എക്സ്പീരിമെന്റെസ്,സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ്,വി യു ടാക്കീസ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ മുകേഷ് ആർ മേത്ത,ഉമേഷ് കെ ആർ,, രാജേഷ് കൃഷ്ണ,സി. വി സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY