SignIn
Kerala Kaumudi Online
Friday, 23 October 2026 7.57 AM IST

ജനനായകൻ ഓഡിയോ ലോഞ്ച് ഡിസംബർ 27ന് മലേഷ്യയിൽ

ss

തമിഴകത്തിന്റെ ദളപതി വിജയ് നായകനാകുന്ന ജനനായകന്റെ ഒാഡിയോ ലോഞ്ച് ഡിസംബർ 27 ന് മലേഷ്യയിൽ. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ ആഡിയോ ലോഞ്ച് ചടങ്ങാക്കി മാറ്റാനാണ് ജനനായകൻ ടീം തയ്യാറെടുക്കുന്നത്. മലേഷ്യയുടെ തലസ്ഥാനമായ ക്വലാലംപൂരിലെ നാഷണൽ സ്പോർട്സ് കോംപ്ലക്സിലെ ബുക്കീറ്റ് ജലീൽ സ്‌റ്റേഡിയത്തിലാണ് ലോഞ്ച് ഇവന്റ് അരങ്ങേറുന്നത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിപ്പമുള്ള, വലിപ്പത്തിൽ ഏഷ്യയിൽ നാലാം സ്ഥാനത്തും ലോകത്ത് പതിനഞ്ചാം സ്ഥാനത്താണ് ഈ സ്‌റ്റേഡിയം. അനിരുദ്ധ് രവിചന്ദറാണ് ജനനായകന്റെ സംഗീത സംവിധായകൻ.ചിത്രത്തിലെ ആദ്യ ഗാനമായ ദളപതി കച്ചേരി നവംബർ 8 ന് റിലീസ് ചെയ്തിരുന്നു.കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ​വെ​ങ്ക​ട്ട് ​കെ.​ ​നാ​രാ​യ​ണ​ ​ആ​ണ് ​ ​ ​നി​ർ​മി​ക്കു​ന്ന​ത്.​ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലറായ ജനനായകനിൽ പൂജ ഹെഗ്ഡേ, ബോബി ഡിയോൾ, ഗൗതം വാസുദേവ് മേനോൻ,പ്രകാശ് രാജ്, നരേൻ, മമിത ബൈജു, വരലക്ഷ്മി ശരത്കുമാർ,പ്രിയ മണി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.പൊ​ങ്ക​ൽ​ ​റി​ലീ​സാ​യി​ ​ജ​നു​വ​രി​ 9​ന് ​ ജനനായകൻ തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ​ ​ഒ.​ടി.​ടി റൈ​റ്റ്സ് 121​ ​കോ​ടി​ക്ക് ​ആ​മ​സോ​ൺ​ ​പ്രൈം​ ​സ്വ​ന്ത​മാ​ക്കി.​ ​ ​ 300​ ​കോ​ടി​യാ​ണ് ​ജ​ന​നാ​യ​ക​ന്റെ​ ​ബ​ഡ്ജ​റ്റ്.​ ​ ഒാഡിയോ റൈറ്റസ് 35 കോടിക്ക് ടീ സീരീസ് സ്വന്തമാക്കി. രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ​പ്ര​വേ​ശി​ച്ച് ​ക​ഴി​ഞ്ഞ​ ​വി​ജ​യ് ​യു​ടേ​താ​യി​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​ൻ​പ് ​വ​രു​ന്ന​ ​അ​വ​സാ​ന​ത്തെ​ ​ചി​ത്രം,​ ​പൊ​ളി​റ്റി​ക്ക​ൽ​ ​അ​ക്ഷ​ൻ​ ​ത്രി​ല്ല​ർ​ ​എ​ന്നീ​ ​പ്ര​ത്യേ​ക​ത​ക​ളാ​ണ് ​ജ​ന​നാ​യ​ക​ന്റെ​ ​ഡി​മാ​ന്റ് ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ത്.​ ​റി​ലീ​സാ​യി​ ​എ​ട്ട് ​ആ​ഴ്ച്ച​ക​ൾ​ക്ക് ​ശേ​ഷ​മാ​യി​രി​ക്കും​ ​ഒ.​ടി.​ടി​യി​ലെ​ത്തു​ക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY