SignIn
Kerala Kaumudi Online
Saturday, 24 October 2026 2.42 AM IST

ധ്യാനും അപർണ ദാസും, ഡിയർ ജോയി ഫസ്റ്റ് ലുക്ക്

ss

ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്,അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ കാവുങ്ങൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡിയർ ജോയി ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ഒരു ചെറുപ്പക്കാരന്റെ രസകരമായ ജീവിതം ആണ് ഡിയർ ജോയി. ജോണി ആന്റണി , ബിജു സോപാനം, നിർമ്മൽ പാലാഴി, കലാഭവൻ നവാസ്, മീരാ നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എക്ത പ്രൊഡക്ഷൻസിന്റെ ബാനറിൽ അമർ പ്രേം നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോജോ തോമസ് നിർവഹിക്കുന്നു. സന്ദൂപ് നാരായണൻ, അരുൺ രാജ്,ഡോക്ടർ ഉണ്ണിക്കൃഷ്ണൻ വർമ, സൽവിൻ വർഗീസ് എന്നിവർ എഴുതിയ വരികൾക്ക് ധനുഷ് ഹരികുമാർ,വിമൽജിത് വിജയൻ എന്നിവർ സംഗീതം പകരുന്നു. സംഗീതത്തിന് വളരെ അധികം പ്രാധാന്യമുള്ള ചിത്രത്തിൽ കെ. എസ്. ചിത്ര, വിനീത് ശ്രീനിവാസൻ,വൈക്കം വിജയലക്ഷ്മി എന്നിവരാണ് ഗായകർ. അഡിഷണൽ സോംഗ് - ഡോക്ടർ വിമൽ കുമാർ കാളിപുറയത്ത്, എഡിറ്റർ- രാകേഷ് അശോക, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ, പി. ആർ . ഒ-എ. എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY